Saturday, September 5, 2026

‘കുണ്ഡല പുരാണ’വുമായി ഒരു കാസര്‍കോടന്‍ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കാസര്‍ഗോഡന്‍ ഭാഷയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത്. ആസിഫലി, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ശ്രീനിവാസന്‍, ദിനേശ് പ്രഭാകര്‍, തുടങ്ങിയ താരങ്ങളാണ് പോസ്റ്റര്‍ അവരുടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ പേര് കുണ്ഡല പുരാണം എന്നാണ്. മേനോക്കില്‍സ് ഫിലിംസിന്‍റെ ബാനറില്‍ അനില്‍ ടി വി നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കാസര്‍ഗോഡ്, നീലേശ്വരം ഭാഗങ്ങളിലായി നടന്നു.

ബാബു അന്നൂര്‍, രമ്യ സുരേഷ്, ഉണ്ണിരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. വീണു കോളിച്ചാലിന്‍റെതാണ് രചന. ഇതിന് മുന്‍പ് സര്‍ക്കസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് തിരക്കഥ എഴുതിയത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി സംവിധാനം ചെയ്ത മോപ്പാള ആണ് സന്തോഷ് പുതുക്കുന്ന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ഫോക് ലോര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഛായാഗ്രഹണം ശരണ്‍ ശശിധരന്‍, എഡിറ്റിങ് ശ്യാം അമ്പാടി, സംഗീതം ബ്ലെസ്സന്‍ തോമസ്.

spot_img

Hot Topics

Related Articles

Also Read

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

സുരേഷ് ഗോപി നായകനാകുന്ന ‘വരാഹം’; ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0
ഈ ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. സുരേഷ് ഗോപിയെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂടും ഗൌതം മേനോനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഷാരൂഖ് ഖാനും നയന്‍സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്‍റെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

0
ജവാന്‍റെ കേരളത്തിലും തമിഴ് നാട്ടിലുമുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്.

എം ടിയുടെ ഓർമകളിൽ മോഹൻലാൽ

0
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന...

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍; ‘സമാറാ’ പ്രദര്‍ശനം തുടരുന്നു

0
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ നായകനായി എത്തിയ ‘സമാറാ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറാ.