ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ പ്രൈമിലും മനോരമ മാക്സിലും നാളെമുതൽ പ്രക്ഷേപണം തുടങ്ങും. ഈ ചിത്രം 2022- ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഉൽക്കടലിൽ വെച്ച് മത്സ്യബന്ധനബോട്ടിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഖയിസ് മില്ലന്റെതാണ് രചന. ആടുകളത്തിലെ ജയപാലൻ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് അടിത്തട്ട്. പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ, സാബു മോൻ, ജോസഫ് യേശുദാസ്, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ക്യാമറ പാപ്പിനുവും എഡിറ്റിങ് നൌഫൽ അബ്ദുല്ലയും സംഗീതം നസ്സർ അഹമ്മദും നിർവഹിക്കുന്നു.
‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ
Also Read
സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ മാസം റിലീസിന്
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഈ ,മാസം റിലീസ്...
റോഷൻ മാത്യുവും സെറിൻ ശിഹാബൂം പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഇത്തിരി നേരം’ ഏറ്റവും പുതിയ ട്രയിലർ റിലീസ്
പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ റിലീസായിരിക്കുകയാണ് ഇപ്പോൾ....
ദി സീക്രട്ട് ഓഫ് വുമൺ; ട്രയിലർ പുറത്ത്
പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദി സീക്രട്ട് ഓഫ് വുമൺ ട്രയിലർ റിലീസായി. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ക്യാപ്റ്റൻ, വെള്ളം,...
“ഏതോ ജന്മകല്പനയി”ലെ ‘ചാമര’വും ‘പാളങ്ങളും’ മദനോത്സവ’വും
“ഏതോ ജന്മകല്‍പനയില്‍ ഏതോ ജന്മവീഥികളില്‍” മലയാളി മനസ്സിലേക്ക് തീവണ്ടിയുടെ വേഗതയിൽ കുതിച്ചുകയറി പാട്ടിലൂടെ മെല്ലെ നടന്നു നീങ്ങുന്ന സെറീന വഹാബ് എന്ന അഭിനേത്രി വളരെ പെട്ടെന്നുതന്നെ മലയാളികളില്‍ ഒരാളായി മാറുകയായിരുന്നു. ഭരതന്‍റെയും പത്മരാജന്‍റെയും...
‘ആവേശ’പൂർവ്വം ഫഹദ് ഫാസിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
ജിത്തു മാധവൻ തിരക്കഥ എഴുതി ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രോമാഞ്ചം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം.







