Sunday, September 6, 2026

‘ജമീലാന്റെ പൂവൻകോഴി’  നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്

ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്.  ഇത്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൌഷാദ് ബക്കർ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മിഥുൻ നളിനി നായകനായും എത്തുന്നു. 

പുതുമുഖമായ അലീഷയാണ് നായിക. നൌഷാദ് ബക്കർ, നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ, മോളി, ജോളി, പൌളി വിൽസൺ, സൂരജ് പോപ്സ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. തിരക്കഥയും സംഭാഷണവും ഷാജഹാൻ, ശ്യാം മോഹൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം വിശാൽ വർമ്മ, സംഗീതം ടോണി ജോസഫ്.  

spot_img

Hot Topics

Related Articles

Also Read

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

രസകരമായ ടീസറുമായി പ്രാവ്

0
സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്തും സമീപ പ്രദേശത്തുമായി നടന്നു. സെപ്തംബര്‍ 15- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

0
“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്”

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

0
ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി...

0
മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്.