Sunday, September 6, 2026

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് പ്രധാനകഥാപാത്രങ്ങൾ. ‘എസ്ര’ എന്ന ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചിത്രം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് ആക്ടർ ആര്യ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

 ഹോളിവൂഡിലും ബോളിവുഡിലും താരമായ മോജോ എന്ന സിംഹമാണ് ഈ ചിത്രത്തിൽ ദർശൻ എന്നുപേരായ സിംഹമായി എത്തുന്നത്. ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ ജയ് കെ യും എസ് പ്രവീണും ചേർന്നാണ്. പ്രേക്ഷക ശ്രദ്ധ നേടിയ എസ്ര എന്ന സിനിമയ്ക്ക്  ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. സംവിധായകൻ രതീഷ് ബാലകൃഷ്ണ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം ജയേഷ് നായർ, എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം ഡോൺ

spot_img

Hot Topics

Related Articles

Also Read

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന്

0
ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപാത്രങ്ങൾ; ‘ഹാൽ’ സെപ്തംബർ 12- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നവാഗതനായ വീര ആണ് സംവിധാനം ചെയ്യുന്നത്. വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ഹാൽ. പരസ്പരം...

53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ചിത്രം നന്‍പകല്‍ നേരത്ത് മയക്കം,...

0
53- മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലൂടെ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം വിന്‍സി അലോഷ്യസിന്.

ക്യാരക്ടർ പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം...

 മമ്മൂട്ടിയുടെ ഗംഭീര തിരിച്ചുവരവിനെ ആഘോഷമാക്കാൻ ‘കളംകാവൽ’ തിയ്യേറ്ററുകളിലേക്ക്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ' തിയ്യേറ്ററുകളിൽ എത്തുന്നു. നവംബർ 27-നു ചിത്രം പ്രദർശനത്തിന് എത്തും. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവരാണു  ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം....

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

0
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.