നിഖില്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം കര്‍ത്തികേയ 2 നു ശേഷം ‘സ്വയംഭൂ’ എത്തുന്നു. ചിത്രത്തില്‍ സംയുക്തയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്ററിനും ടൈറ്റില്‍ പോസ്റ്ററിനും വന്‍സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പിക്സല്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്വയംഭൂ നിഖിലിന്‍റെ കരിയറില്‍ ഏറ്റവും നിര്‍മാണ ചിലവേറിയ ചിത്രമായിരിക്കും. ഒരു പോരാളിയുടെ വേഷത്തില്‍ വാളും പരിചയുമേന്തിയ സ്വയംഭൂവിന്‍റെ പോസ്റ്റര്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ക്യാമറ മനോജ് പരമഹംസയും സംഗീതം രവി ബസ്റൂറും നിര്‍വഹിക്കുന്നു. ചിത്രീകരണം ആരംഭിച്ചു.
കാര്‍ത്തികേയ 2 നു ശേഷം ഒരുങ്ങുന്ന നിഖില്‍ ചിത്രം ‘സ്വയംഭൂ’ ഷൂട്ടിങ് ആരംഭിച്ചു
Also Read
‘കാട്ടാളൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ...
അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.
കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.
റിലീസിന്‍റെ രണ്ടാം ദിനവും ഹൌസ് ഫുള്‍; ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി കിങ് ഓഫ് കൊത്ത
സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി.
സിനിമാതാരം കലാഭവൻ ഹനീഫ് അന്തരിച്ചു
‘ചെപ്പ് കിലുക്കണ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് ആദ്യ ചുവടുവയ്പ്പ്. തുടർന്ന് ഈ പറക്കും തളിക, വെള്ളരിപ്രാവിന്റെ ചങ്ങാതി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളുടെ വേഷമിട്ടു. ഉറവാശിയും ഇന്ദ്രൻസു൦ പ്രധാനകഥാപാത്രങ്ങളായി എത്തിയ ജലധാര പമ്പ് സെറ്റാണ് ഒടുവിൽ അഭിനയിച്ച ചിത്രം.







