Sunday, September 6, 2026

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8- ന് പ്രദർശനത്തിന്

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ ടോം ചാക്കോ, രമേശ് പിഷാരടി, വിജയ് ബാബു, വാണി വിശ്വനാഥ്, അബൂ സലീം, അനു നായർ, ദുർഗ്ഗ കൃഷ്ണ, സ്വാസിക, പൊന്നമ്മ ബാബു, കലാഭവൻ ഷാജോൺ, സുധീഷ്, ജൂഡ് ആൻറണി, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ജാഫർ ഇടുക്കി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, മഞ്ജു പിള്ള, മഞ്ജു സുഭാഷ്, ബിജു സോപാനം, കൈലാഷ്, ജനാർദ്ദനൻ, ഉമാ നായർ, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ബാബു നമ്പൂതിരി, സിമി എബ്രഹാം, അനിത നായർ, ജയകുമാർ, ശിവദ, പി ശ്രീകുമാർ, സ്മിനു സിജോ, ഗീതാഞ്ജലി മിഷ് റ, റിങ്കു, സന്ധ്യ മനോജ്, കനകമ്മ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നു. കുട്ടിക്കാനം, ബോംബൈ, വാഗമൺ, കോട്ടയം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി. ഛായാഗ്രഹണം വിവേക് മേനോൻ, വരികൾ പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം എം ജയചന്ദ്രൻ, എഡിറ്റിങ് ബിനു മുരളി.

spot_img

Hot Topics

Related Articles

Also Read

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ബ്രോമാൻസ്’

0
യുവഅഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസി’ന്റെ ടീസർ പുറത്തിറങ്ങി. തോമസ് പി സെബാസ്റ്റ്യൻ, അരുൺ...

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’

കൊറിയൻ റിലീസിന് ഒരുങ്ങി ‘മാർക്കോ’

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത  ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഇനി കൊറിയൻ റിലീസിന്. ഡിസംബർ 20- ന് ആണ് ചിത്രം റിലീസായത്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ്...

തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങി ‘ബ്രോ ഡാഡി’

0
മലയാളത്തില്‍ മോഹന്‍ലാല്‍ അച്ഛനും മീന അമ്മയും പൃഥിരാജ് മകനുമായി അഭിനയിച്ച ചിത്രം ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ചിരഞ്ജീവി. ലൂസിഫറിന് ശേഷം ചിരഞ്ജീവി ഒരുക്കുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി.