Sunday, September 6, 2026

ഹിന്ദി റീമേക്കിനൊരുങ്ങി ബാംഗ്ലൂര്‍ ഡേയ്സ്- പ്രിയവാര്യര്‍, അനശ്വര രാജന്‍ നായികമാര്‍

2014-ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ്, നിവിന്‍പോളി, നസ്രിയ, പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായെത്തിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്കിലേക്ക്. തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. ബാംഗ്ലൂര്‍ ഡേയ്സിന്‍റ ഹിന്ദി റീമേക്ക് ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ‘യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ബോളിവൂഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘യാരിയാ’ന്‍റെ രണ്ടാംഭാഗമായാണ് എത്തുക. ഹിന്ദിപതിപ്പില്‍ മലയാളത്തില്‍ നിന്നും അനശ്വര രാജനും പ്രിയ വാര്യരും നായികമാരായി എത്തുമ്പോള്‍ ഹിന്ദിയില്‍ നിന്ന് ദിവ്യ ഖോസ്ല കുമാര്‍, പേള്‍ വി പൂരി, വാരിന ഹുസ്സൈന്‍, മീസാന്‍ ജാഫ്രി, യാഷ് ദാസ് ഗുപ്ത തുടങ്ങിയവരും വേഷമിടുന്നു.

യാരിയാന്‍റെ രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത് ദിവ്യ ഖോസ്ല കുമാര്‍ ആണ്. മെയ് 12, 2023 നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ടി സീരീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാംഗ്ലൂര്‍ നാട് കള്‍’ എന്ന പേരില്‍ 2016- ലാണ് ചിത്രം തമിഴില്‍ റീമേക് ചെയ്തു പുറത്തിറങ്ങിയത്. ബൊമ്മരിലു ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റാണാ ദഗ്ഗുഭാട്ടി, ബോബി സിംഹ, ശ്രീവിദ്യ, ആര്യ തുടങ്ങിയവര്‍ അഭിനയിച്ചു.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു

0
വിട പറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ തുടങ്ങി ശ്രദ്ധേയ സിനിമകളുടെ സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിൽ പുതു കാഴ്ചപ്പാടോടു കൂടി...

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ്; മുഴുനീള കഥാപാത്രങ്ങളായി മഹേഷ് നാരായണന്റെ ചിത്രത്തിൽ  

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ  മമ്മൂട്ടി,...

അഭിനേതാക്കളെ തേടുന്നു

0
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...

മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന മാസ് ആക്ഷൻ ചിത്രം’മട്ടാഞ്ചേരി മാഫിയ’ ഉടൻ

0
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ 'മട്ടാഞ്ചേരി മാഫിയ' ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. മലയാള സിനിമയിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായാണ് എഎ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. 'ഉണ്ട' എന്ന...

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.