Sunday, September 6, 2026

മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി; സംസ്കാരം കോഴിക്കോട് കണ്ണoപറമ്പ് ഖബര്‍സ്ഥാനില്‍

മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് കണ്ണ൦പറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിരവധി ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു. മയ്യത്ത് നമസ്കാരം അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ വെച്ച് നടന്നു. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ വെച്ച് ഉച്ചയ്ക്ക് 1.05 നായിരുന്നു മരണം. മലപ്പുറം വണ്ടൂരിലെ അഖിലേന്ത്യാ സെവന്‍സ് ഫൂട്ബാള്‍ ടൂര്‍ണമെന്‍റ് ഉത്‌ഘാടന ചടങ്ങിനെത്തിയ അദ്ദേഹം കുഴഞ്ഞ് വീഴുകയും പ്രാഥമിക ചികില്‍സയ്‌ക്ക്‌ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്യാന്‍സറിനും ഹൃദയസംമ്പന്ധവുമായ അസുഖത്തിനും ചികില്‍സയിലായിരുന്നു.

ഖബറിലേയ്ക്ക് : ഫോട്ടോ കടപ്പാട് : 24 ന്യൂസ് ലൈവ്

കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകീട്ട് മൂന്നു മണിമുതല്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രി പത്തുമണിയോടെ അരക്കിണറിലെ വീട്ടിലേക്ക് കൊണ്ട് പോയി. ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങി നിന്ന ഇദ്ദേഹത്തിന് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹാസ്യാഭിനയത്തിനുള്ള പുരസ്കാരം ലഭിച്ചു. 1946-ജൂലായ് 5-നു ചാലിക്കണ്ടിയില്‍ മുഹമ്മദിന്‍റേയും ഇമ്പിച്ചി ആയിഷയുടെയും മകനായി ജനനം. ഭാര്യ: സുഹറ, മക്കള്‍: നിസാര്‍, ഷാഹീദ, നാദിയ, അബ്ദുല്‍ റഷീദ്,. സിനിമ-സംഗീത-നാടക മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു.

spot_img

Hot Topics

Related Articles

Also Read

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

0
മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീംകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അഗ്നിയിൽ വിലയം പ്രാപിച്ച് ഭാവഗായകൻ; പാടിയ പാട്ടുകളെന്നും നെഞ്ചിലേറ്റും വരുംകാലവും

0
മലയാളികൾക്കിടയിൽ പാട്ടിന്റെ നിത്യവസന്തം തീർത്ത ഭാവഗായകനു ഒടുവിൽ പാലിയം ശ്മാശാനത്തിൽ അന്ത്യവിശ്രമം. പാട്ടിൽ ആർദ്രഭാവത്തിന്റെ തേനും വയമ്പും തീർത്ത പി. ജയചന്ദ്രൻ എന്ന അനശ്വര ഗായകൻ ഇനി ഓർമ്മ. തറവാട് വീടായ ചേന്ദമംഗലം...

ജനുവരി 31- നു റിലീസ്; പുതിയ ട്രയിലറുമായി  ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’

0
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...

കൊടിയ യാതനയുടെ തീവ്രത പറയും നജീബായി പൃഥ്വിരാജ്; ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

0
ലോകസിനിമയെമ്പടും സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന് തെളിവാണ് പൃഥ്വിരാജിന്റെ ഗംഭീര മേക്കോവറിൽ പുറത്ത് വരുന്ന ഓരോ പോസ്റ്ററുകളും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും  കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം.