Saturday, September 5, 2026

‘ഡി. എന്‍. എ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് അഷ്കര്‍ സൌദാന്‍ നായകനായി എത്തുന്ന ചിത്രം  ‘ഡി. എന്‍. എ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും പുറത്ത് വിട്ടു. ഇരുവരും തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറു ദിവസത്തോളം ചിത്രീകരണം വേണ്ടുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിമൂവിയാണ്  ഡി. എന്‍. എ.

ചിത്രത്തില്‍ ലക്ഷ്മി റായ്, ബാബു ആന്‍റണി, ഇനിയ, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സ്വാസിക, ഗൌരി നന്ദ, സീതാ പാര്‍വ്വതി, ഇര്‍ഷാദ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, റിയാസ് ഖാന്‍, ഇടവേള ബാബു, കലാഭവന്‍ ഹനീഫ്, രാജ സാഹിബ്ബ്, ഹന്ന റെജി കോശി, കൈലാഷ്, അമീര്‍ നിയാസ്, ഡ്രാക്കുള സുധീര്‍, കുഞ്ചന്‍, റോമ, സൂര്യ രാജേഷ്, പൊന്‍ വണ്ണന്‍, രവീന്ദ്രന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു.

ചിത്രത്തില്‍ നടി കനിഹയുടടേതാണ് ഗാനരചന. സംഗീതം ശരത്. എ കെ സന്തോഷിന്‍റേതാണ് കഥ.  ഛായാഗ്രഹണം രവിചന്ദ്രനും എഡിറ്റിങ് ജോണ്‍ കുട്ടിയും കലാസംവിധാനം ശ്യാം കാര്‍ത്തികേയനും നിര്‍വഹിക്കുന്നു. സ്റ്റണ്ട് സെല്‍വ, കനല്‍ക്കണ്ണന്‍, റണ്‍ രവി, പഴനി രാജ് തുടങ്ങി ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫര്‍മാരാണ് ചിത്രത്തിലെ സംഘട്ടനം ഒരുക്കിയത്.

spot_img

Hot Topics

Related Articles

Also Read

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.

ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രം ‘ഈ തനി നിറം’ ചിത്രീകരണം പൂർത്തിയായി

0
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന  ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്....

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...

‘ഹലോ മമ്മി’ നാളെ മുതൽ തിയ്യേറ്ററുകളിൽ

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നാളെ മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ്...

വാലൻന്റൈൻസ് ദിനത്തിൽ റിലീസിനൊരുങ്ങി  ‘ബ്രോമാൻസ്’

0
യുവ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച് അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബ്രോമാൻസ്’ വാലന്റൈൻസ് ഡേയ്ക് (ഫെബ്രുവരി- 14 )...