Sunday, September 6, 2026

ആവേശം കൊള്ളിച്ച് ‘ചാവേര്‍’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകും ആന്‍റണി വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ചാവേര്‍’ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന പോസ്റ്ററുകളാണ് ‘ചാവേറി’ന്‍റേത്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയവയാണ് ടിനുപാപ്പച്ചന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. ഇതിന് മുന്‍പ് ഇറങ്ങിയ ടീസറും പോസ്റ്ററുകളും ആവേശം കൊള്ളിക്കുന്നതായിരുന്നു.

മികച്ച പശ്ചാത്തലങ്ങളോടുകൂടി മാസ്സ് ലൂക്കിലുള്ള കഥാപാത്രങ്ങളുടെ മുഖമാണ് പോസ്റ്ററുകളില്‍. വ്യത്യസ്ത ശൈലികളിലൂടെ പോസ്റ്ററും ടീസറും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. കുഞ്ചാക്കോ ബോബന്‍ അശോകന്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ചാവേര്‍.

നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി, എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്ജും എഡിറ്റിങ് നിഷാദ് യൂസഫും സംഗീതം ജസ്റ്റിന്‍ വര്‍ഗീസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘മാക്ട’യിൽ പുതിയ ഭാരവാഹികൾ; ചെയർമാൻ ജോഷി മാത്യു

0
മാക്ട സംഘടനയിൽ പുതിയ അഴിച്ചുപണി. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പുതിയ ചെയർമാനായി സംവിധായകൻ ജോഷിയെ തിരഞ്ഞെടുത്തു. എറണാകുളം ജോൺ പോൾ ഹാളിൽ...

രസകരമായ ട്രയിലറുമായി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ ട്രയിലർ പുറത്തിറങ്ങി. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറുമായി  ‘സീക്രട്ട്’

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ മമ്മൂട്ടിയാണ് ട്രയിലർ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ട്രയിലർ പുറത്ത് വിട്ടു....

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.