പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു.
അഖിൽ സത്യൻ സംവിധാനം ചെയ്ത ശ്രദ്ധേയമായ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഏറ്റവും പുതിയ ചിത്രം വരുന്നു.
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.
ജയ്ൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത് ടോണി സിജിമോൻ നായകനായി എത്തുന്ന ചിത്രം നാളെ മുതൽ തിയ്യേറ്ററിലേക്ക് എത്തും. കുട്ടികൾ പിറക്കാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഇതിവൃത്തം. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം.
അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടൈമെന്റ് ചിത്രം കൂടിയാണ് ‘ക്വീൻ എലിസബത്ത്’.
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന് ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.
സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രം ഡർബി മാർച്ച് 27 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹൃദയത്തിലൂടെയും...