Sunday, September 6, 2026

ഉപാധികളോടെ സ്റ്റേ നീക്കം ചെയ്തു; ‘പൊറാട്ട് നാടകം’ ഇനി തിയ്യേറ്ററിലേക്ക്

പകർപ്പാവകാശവുമായി ബന്ധപ്പെട്ട്  ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിനെതിരായി വന്ന കേസ് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ എറണാകുളം അഡീഷണൽ ജില്ലാ കോടതി ഉപാധികളോടെ നീക്കം ചെയ്തു. ചിത്രത്തിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ തെറ്റാണെന്ന് പൊറാട്ട് നാടകത്തിന്റെ അണിയറ പ്രവർത്തകർ വാദിച്ചിരുന്നു.

സിനിമ റിലീസ് ചെയ്താലുടൻ എതിർ ഭാഗത്തിന്റെ വാദങ്ങൾ തെറ്റായിരുന്നുവെന്ന് മനസ്സിലാകുമെന്നും മാനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ അതിനുശേഷം സ്വീകരിക്കുമെന്നും സിനിമയുടെ സംവിധായകൻ നൌഷാദ് സാഫ്രോൺ, നിർമ്മാതാക്കളായ വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു. അഡ്വ: മുഹമ്മദ് സിയാദ് ആണ് ചിത്രത്തിന്റെ നിർമ്മാതാവിനും തിരക്കഥാകൃത്തിനും വേണ്ടി ഹാജരായത്. ചിത്രം ജനുവരിയിൽ തിയ്യേറ്ററുകളിൽ എത്തും.

spot_img

Hot Topics

Related Articles

Also Read

ഉദ്വോഗജനകമായ ട്രയിലറുമായി ‘തങ്കമണി’

0
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ‘തങ്കമണി’മൂവീയുടെ ട്രയിലർ റിലീസായി. മാർച്ച് 7 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രീകരണം പൂർത്തിയാക്കി ജിത്തു ജോസഫ് ചിത്രം  ‘വലതുവശത്തെ കള്ളൻ’

0
നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന...

‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

0
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...

സൈജു കുറുപ്പ് നായകൻ; ഭരതനാട്യം’  ആഗസ്ത് 23 ന് റിലീസ്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെയും തോമസ് തിരുവല്ല ഫിലിസിന്റെയും  ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യം ആഗസ്ത്...

‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക്

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.