മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു യോദ്ധാവിന്റെ വേഷത്തിൽ കയ്യില് വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിൽ. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മോഹൻലാലിന്റെ 65- മത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്.
ഒക്ടോബർ...
മോർസെ ഡ്രാഗൺ എന്റർടൈമെന്റിന്റെ ബാനറിൽ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 916 കുഞ്ഞൂട്ടൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ഗിന്നസ് പക്രുവാണു ചിത്രത്തിൽ നായകനായി എത്തുന്നത്. മെയ് 23- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ടിനിടോം, വിജയ് മേനോൻ, കോട്ടയം രമേശ്, ഡയാന ഹമീദ്, നോബി മാർക്കോസ്, രാകേഷ് സുബ്രഹ്മണ്യം,...
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത്ത് ബാബുജി നിർമ്മിച്ച് വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം റിലീസ് ചെയ്തു. ഇന്ദ്രൻസം മധുബാലയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണ്ണമായും വാരാണസിയിൽ വെച്ചാണ് നടന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന മധുബാലയുടെ ശക്തമായ...
സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ കെപി നിർമ്മിച്ച് എ ജെ വർഗീസ് സംവിധാനം ചെയ്ത ചിത്രം ‘അടിനാശം വെള്ളപ്പൊക്കം’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായി. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെ ഒരു സർക്കാസിസ്റ്റ് രീതിയിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഡ്രഗ്സിന്റെ ഉപയോഗം മൂലം വഴിതെറ്റുന്ന ഇന്നത്തെ തലമുറ സാറിനെക്കണ്ട്...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചു. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് ഈ അംഗീകാരം ലഭിച്ചത്. ചലച്ചിത്ര നിർമ്മാതാവും ജേസി ഫൌണ്ടേഷൻ ചെയർമാനുമായ ജെ കെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരിപട്ടം നേടിയ അഫ്രിൻ ഫാത്തിമയും ചേർന്നാണ് പുരസ്കാരം സമർപ്പിച്ചത്. കൊച്ചിയിൽ കാക്കനാട് വെച്ച് നടന്ന അവാർഡ്...
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്. ബിനു ശശിറാം ആണ് ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സ്വന്തം ക്ളീറ്റസ്, പാവാട, ജോണി ജോണി യെസ് പപ്പ, അച്ഛാ...
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോന്ത് ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത് ഇ വി എം, ജോജോ ജോസ് എന്നിവരാണു നിർമ്മാണം....
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...