“എന്‍റെ സിനിമ എന്‍റെ ഭാര്യയ്ക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണ് …” മലയാളികളെ കോരിച്ചിരിപ്പിച്ച മഹാനടന്‍ സലീം കുമാറിനെ വാക്കുകളാണിത്. സ്വന്തം വിവാഹപ്പിറ്റേന്നും അഭിനയത്തില്‍ നിന്നും വിട്ടുനിന്നില്ല സലീം കുമാര്‍. സിനിമയിലേക്കുള്ള അഭിനയ ജീവിതവും വിവാഹജീവിതത്തിന്‍റെ ആരംഭവും സലീം കുമാറിന് ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്ത് സിനിമാനടന്‍ ആകണമെന്ന മോഹം എല്ലാ കാലത്തും അദ്ദേഹം മനസില്‍ നിധിപോലെ സൂക്ഷിച്ചിരുന്നു. അത്...
“ഏതോ ജന്മകല്‍പനയില്‍ ഏതോ ജന്മവീഥികളില്‍” മലയാളി മനസ്സിലേക്ക് തീവണ്ടിയുടെ വേഗതയിൽ കുതിച്ചുകയറി പാട്ടിലൂടെ മെല്ലെ നടന്നു നീങ്ങുന്ന സെറീന വഹാബ് എന്ന അഭിനേത്രി വളരെ പെട്ടെന്നുതന്നെ മലയാളികളില്‍ ഒരാളായി മാറുകയായിരുന്നു. ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകളിലൂടെയാണ് സെറീന വഹാബ് മലയാള സിനിമയുടെ പ്രിയങ്കരിയാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ചാമരവും പാളങ്ങളും മദനോല്‍സവവും മലയാള സിനിമയിലെ മറക്കാനാകാത്ത ചിത്രങ്ങളായിരുന്നു....
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു.
ബോക്സോഫീസിൽ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു കിരീടം ചൂടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നിന്നുള്ള പുത്തൻതാരോദയത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു സിനിമാലോകം.
മലയാള സിനിമയുടെ കാലാകാലങ്ങളായുള്ള സൂപ്പർ ഹിറ്റ് നടിമാരുടെ കൂട്ടത്തിലൊരാളായി മുൻനിരയിലേക്കാണ് ഇപ്പോൾ അനശ്വര രാജന്റെ എൻട്രി. ഒരുപക്ഷേ വളർന്നു വരുന്ന ഏറ്റവും പുതിയ തലമുറകൾക്കിടയിൽ ജനപ്രീതി ലഭിച്ചു കൊണ്ടിരിക്കുന്ന വനിതാ താരം. കാലത്തിനൊത്തും സാഹചര്യത്തിനൊത്തും നിരന്തരം അപ്ഡേറ്റാണ് അനശ്വര.
ചുണ്ടിലെരിയുന്ന പൈപ്പും കയ്യിലൊരു തോക്കുമായി അഞ്ചു പതിറ്റാണ്ടോളം മലയാള സിനിമയുടെ പ്രതിനായകനായി പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന വില്ലൻ. ജോസ് പ്രകാശ് എന്ന നടനെ ഓർക്കുമ്പോൾ ചുണ്ടിലെരിയുന്ന പൈപ്പും റിവോൾവറും മനസ്സിലേക്ക് ഓടിയെത്തും.
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര...