ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.
നിങ്ങളില്‍ ഒരു സ്ത്രീ' എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍ ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.
2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാര നിറവിലാണ് സുമാ ദേവി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണ്‍’ എന്ന ചിത്രത്തിലെ ഷീല എന്ന കഥാപാത്രം ജൂറിയെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ നായകനായി ഭരിച്ച അഭിനയ സാമ്രാട്ട്. അരനൂറ്റാണ്ടിനപ്പുറം ചലച്ചിത്ര നടനായി അക്കാലത്തെ യുവത്വങ്ങളിൽ നിറഞ്ഞു നിന്ന മുടിചൂടാ മന്നൻ. ലാളിത്യമാർന്ന ജീവിത ശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും സിനിമാ സെറ്റുകളിലും ജനഹൃദയങ്ങളിലും ജീവിച്ച മഹാനടന്‍.
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...