Sunday, September 6, 2026

2022 – കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്; സർക്കാർ ഉത്തരവിൽ പുതിയ ജൂറി രൂപീകരണം നടന്നു

കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഥാവിഭാഗത്തിൽ സംവിധായകൻ ഷാജൂൺ കാര്യാലും കഥേതര വിഭാഗത്തിൽ ദൂരദർശൻ പ്രോഗ്രാം വിഭാഗം മുൻ അസിസ്റ്റന്റ് ഡയറക്ടർ  പി കെ വേണുഗോപാലുമാണ് ചെയർമാന്മാർ. കഥാവിഭാഗത്തിൽ ടെലിവിഷൻ, ചലച്ചിത്ര നടൻ കുമരകം രഘുനാഥ്, ടെലിവിഷൻ ചലച്ചിത്ര നടി സോന നായർ, ഛായാഗ്രഹകൻ പ്രശാന്ത് രവീന്ദ്രൻ, ദൂരദർശനിലെ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ ജെ വിൽസൺ തുടങ്ങിയവരെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

കഥേതര  വിഭാഗത്തിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകനും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ എസ്. രമേഷ് കുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എം അയ്യപ്പൻ, ഛായാഗ്രഹകൻ ജി. പ്രദീപ്, മുൻ ദൃശ്യ മാധ്യമപ്രവർത്തകനും അവതാരകയും ചലച്ചിത്ര നടിയുമായ എൻ പി നിസ, എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു. മധ്യമപ്രവർത്തകയും  എഴുത്തുകാരിയുമായ കെ എ  ബീനയാണ് രചനവിഭാഗം ജൂറിയിൽ  ജൂറി ചെയർപേഴ്സൺ. എഴുത്തുകാരായ നന്ദകുമാർ കടപ്പാലും ഷിബു മുഹമ്മദും അംഗങ്ങളാണ്. കഥ, കഥേതര രചനവിഭാഗങ്ങളിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആണ് മെംബർ സെക്രട്ടറി. ഫെബ്രുവരി ലാസ്റ്റിൽ ജൂറി സ്ക്രീനിങ് ചലച്ചിത്ര അക്കാദമിയുടെ തിരുവനന്തപുരം കഴക്കൂട്ടത്തെ ആസ്ഥാനമന്ദിരത്തിലെ പ്രിവ്യൂ തിയ്യേറ്ററിൽ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയും നായകനുമായി കല്യാണിയും നസ്ലിനും

0
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം...

‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബിഗ് ബജറ്റ്ഡ് മാസ്സ് എന്‍റര്‍ടെയ്നര്‍ ചിത്രം ‘കിങ് ഓഫ് കൊത്ത’ ആഗസ്ത് 24- നു തിയ്യേറ്ററുകളിലേക്ക്.

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

റിലീസിനൊരുങ്ങി മഞ്ഞുമ്മൽ ബോയ്സ്

0
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ തിയ്യേറ്ററിലേക്ക്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.