Sunday, September 6, 2026

‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി. ഓർഡിനറി, തോപ്പിൽ ജോപ്പൻ, മധുര നാരങ്ങ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഹാൽ’. ജെവിജേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു ഹാലിന്റെത്.

ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ അഭിനയിക്കുന്ന സിനിമയാണ് ഹാൽ. ജോണി ആൻറണി, മധുപാൽ, നിഷാന്ത് സാഗർ, ജോയ് മാത്യു, എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ആത്തിഫ്ഫ് അസലം പാടാനായി  ചിത്രത്തിൽ എത്തുന്നു. ഒരു കംപ്ളീറ്റ് എന്റർടൈനർ മൂവിയായിരിക്കും ഹാൽ. സംഗീതം നിർവഹിക്കുന്നത് നന്ദഗോപൻ വി ആണ്. എഡിറ്റിങ് ആകാശ്, ക്യാമറ രവി ചന്ദ്രൻ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ ട്രയിലർ പുറത്തിറങ്ങി

0
പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രമാണ്  ‘തലവൻ'.

മണിച്ചിത്രത്താഴ് റീ റിലീസ് ഓഗസ്റ്റ് 17- ന്

0
പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ്  ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ...