Sunday, September 6, 2026

ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു

ഹാരി പോട്ടറിലെ പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ്- ഐറിഷ് നടന്‍ മൈക്കല്‍ ഗാംബന്‍ അന്തരിച്ചു. 82- വയസ്സായിരുന്നു.  ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തുടരവേ ആയിരുന്നു മരണം സംഭവിച്ചത്. പ്രൊഫ. ആല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തെ ഹാരി പോട്ടറിന്‍റെ സീരീസില്‍  എട്ടെണ്ണത്തില്‍ ആറ് ഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. റേഡിയോ, തിയ്യേറ്റര്‍, സിനിമ, ടിവി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭനായിരുന്നു അദ്ദേഹം. നാല് ടെലിവിഷന്‍ ബാഫ്റ്റ പുരസ്കാരങ്ങള്‍ നേടി. ഐടിവി സീരീശായ മൈഗ്രേറ്റിലെ ഫ്രെഞ്ച് ഡിറ്റക്ടീവ് ജൂള്‍സ് മൈഗ്രേറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്‍റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാര്‍ലോ എന്നിവ മൈക്കല്‍ ഗാംബന്‍റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. താരത്തിന്‍റെ വിയോഗത്തില്‍ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും....

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...

‘ഒരു കട്ടിൽ ഒരു മുറി’ ടീസർ പുറത്ത്

0
പൂർണ്ണിമ ഇന്ദ്രജിത്ത് അക്കാമ്മ എന്ന കഥാപാത്രമായും പ്രിയംവദ മധു മിയ എന്ന കഥാപാത്രമായും ആണ് എത്തുന്നത്. ഹക്കീം ഷാ ആണ് ചിത്രത്തിലെ നായകൻ.

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’

0
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.