Sunday, September 6, 2026

സൈജു കുറുപ്പും അജുവർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ട് ബഡ്ജക്ട് ലാമ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്. നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവരാണ് നിർമാണം. മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നവംബറിൽ ചിത്രം പ്രദർശനത്തിന് എത്തും. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പ്രമേയം. മുപ്പതിലധികം കുട്ടികൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോണി ആൻറണി, ഗംഗ മീര, കണ്ണൻ നായർ, ശ്രുതി സുരേഷ്, ആനന്ദ് മന്മഥൻ, അജീഷ്യ പ്രഭാകരൻ, ശ്രീനാഥ് ബാബു, ജിബിൻ ഗോപിനാഥ്, എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഛായാഗ്രഹണം അനൂപ് ശൈലജ, സംഗീതം\ പശ്ചാത്തലസംഗീതം പി എസ് ജയഹരി, എഡിറ്റിങ് കൈലാസ് ഭവൻ.  

spot_img

Hot Topics

Related Articles

Also Read

കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘പൂവൻ കോഴി’യിൽ നായകനായി അജു വർഗീസ്

0
രാഹുൽ ആർ ശർമ്മ സംവിധാനം ചെയ്ത് അജു വർഗീസ് നായകനായി എത്തുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം പൂവൻ കോഴി അണിയറയിൽ ഒരുങ്ങുന്നു.

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

0
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വെച്ച് ചിത്രീകരണം ആരംഭിച്ചു.

പ്രേമ’ത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് നിവിൻ പോളിയും സായ് പല്ലവിയും

0
എട്ടുവർഷങ്ങൾക്കു ശേഷം ഒന്നിക്കാനൊരുങ്ങി സൂപ്പർ ജോഡികൾ. പ്രേമം ചിത്രത്തിന്റെ ഇടവേളയ്ക്ക്  ശേഷം ഒന്നിക്കാനൊരുങ്ങുകയാണ് നിവിൻ പൊളിയും സായ് പല്ലവിയും.

ഏപ്രിൽ 27 ന് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററുകളിലേക്ക്

0
ഹക്കീം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഒരു കട്ടിൽ ഒരു മുറി റൊമാന്റിക് കോമഡി ത്രില്ലറാണ്. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്.

സംവിധാനം സുജീഷ് ദക്ഷിണയും കെ എം ഹരിനാരായണനും; ‘ഒരുമ്പെട്ടവ’ന്റെ ചിത്രീകരണം പൂർത്തിയായി

0
സുജീഷ് ദക്ഷിണ കാശിയും ഹരിനാരായണൻ കെ എം ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരുമ്പെട്ടവൻ’ ചിത്രീകരണം പൂർത്തിയായി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ്, ബേബി കാശ്മീര, ജോണി ആൻറണി എന്നിവർ പ്രധാനകഥാപാത്രങ്ങളായി...