Sunday, September 6, 2026

‘സെന്‍റ് ഓഫ് വുമണ്‍’ ടാഗ് ലൈനുമായി ‘പുലിമട’ ആകാംക്ഷയുണര്‍ത്തുന്ന ടീസര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ്ജ്, ഐശ്വര്യ രാജേഷ്, ലിജോ മോള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുലിമട’യുടെ ടീസര്‍ പുറത്തുവിട്ടു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടത് സുരേഷ് ഗോപി, ആസിഫ് അലി, ദിലീപ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങളാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ടീസറില്‍ ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് ഉള്ളത്. എ കെ സാജനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും.

ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് ബാനറുകളില്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പുലിമട’യില്‍ ബാലചന്ദ്ര മേനോന്‍, ജാഫര്‍ ഇടുക്കി, സോന നായര്‍, ജോണി ആന്‍റണി, ജിയോ ബേബി, കൃഷ്ണ പ്രഭ, അബു സലീം, പൌളി വില്‍സണ്‍, ഷിബില, ചെമ്പന്‍ വിനോദ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോലീസ് കോണ്‍സ്റ്റബിളായ വിന്‍സന്‍റ് സ്കറിയ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ്ജ് പുലിമടയില്‍ എത്തുന്നത്. കല്യാണവും അതുമായി ബന്ധപ്പെട്ടു വരുന്ന സംഭവ വികാസങ്ങളും അയാളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയില്‍ പ്രമേയം. ഒരു ഷെഡ്യൂളില്‍ 60 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമാണ് പുലിമട. സംഗീതം- ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.

spot_img

Hot Topics

Related Articles

Also Read

ഏറെ കൊതിച്ചു കിട്ടിയ നേട്ടം; ആദ്യ അവാര്‍ഡ് തിളക്കത്തില്‍ വിന്‍സി അലോഷ്യസ്

0
ആരെയും നിരുത്സാ ഹപ്പെടുത്തില്ല. കൂടുതല്‍ നല്ല പ്രകടനം കാഴ്ച വെക്കും. പുരസ്കാരം ‘രേഖ’ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നെന്ന് കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കളെ തേടുന്നു

0
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...

‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍

0
പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്

‘ആദ്യമായി എനിക്കു സിനിമയില്‍ അവസരം തന്നത്  സിദ്ദിഖ്’- ഹരിശ്രീ അശോകന്‍

0
എന്‍റെ ആദ്യത്തെ സിനിമയായ 'പ്രിയപ്പെട്ട പപ്പന്‍' എഴുതിയത് സിദ്ദിഖ് ലാലാണ്. ആദ്യമായി എനിക്കു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നതും സിദ്ദിഖാണ്. പിന്നീട് സിദ്ദിഖ് ലാലിന്‍റെയും സിദ്ദിഖിന്‍റെയും അനവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്'

കഥ, തിരക്കഥ വിഷ്ണു രതികുമാർ- ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുമായി ‘ഉടൻ അടി മാംഗല്യം’

0
കോമഡി എന്റർടൈമെന്റ് ചിത്രം 'ഉടൻ അടി മാംഗല്യ'ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.