Friday, May 2, 2025

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി അഭിനയിച്ച ഉമ്മറിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. തുടർന്ന് അദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകളിലും അൻപതോളം സിനിമകളിലും കഥാപാത്രമായി എത്തി. 2021- ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് നേടി. പരേതയായ നടി കോഴിക്കോട് ശാരദയാണ് ഭാര്യ. മക്കൾ: ഉമദ, സജീവ്, രജിത, അബ്ദുൽ അസീസ്.

spot_img

Hot Topics

Related Articles

Also Read

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

0
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

0
അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.