Sunday, September 6, 2026

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’ നവംബർ 21 ന് തിയ്യേറ്ററിലേക്ക്

ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മി നവംബർ 21 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും തിരക്കഥയും സാൻജോ ജോസഫ് ആണ്. ഒരു ഫാന്റസി കോമഡി ജേണർ ചിത്രമായിരിക്കും ഹലോ മമ്മി.  ഹിന്ദി സിനിമകളിലും ആസ്പിരന്റസ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അജു വർഗീസ്, ജോണി ആൻറണി, ഗംഗാ മീര, അദ്രി ജോ, ജഗദീഷ്, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഐബിൻ തോമസ്, ജോമിൻ മാത്യു, രാഹുൽ ഇ എസ്, തുടങ്ങിയവരാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം പ്രവീൺ കുമാർ, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം ജേക്കബ് ബിജോയ്, ഫാനാരചന മുഹ്സിൻ പരാരി.

spot_img

Hot Topics

Related Articles

Also Read

ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്ത്

0
പുതുമുഖമായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ദിലീപിന്റെ 150-...

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂലൈ 19 ന്

0
2022- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂലൈ 19 നു രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

0
നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...

സോമന്‍റെ കൃതാവ് ഒക്ടോബറില്‍ തിയ്യേറ്ററിലേക്ക്

0
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്