Sunday, September 6, 2026

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്. സാമൂഹിക പ്രവർത്തകനും ആദ്യകാല മലയാളികൂടിയേറ്റക്കാരനുമായ തമ്പി ചെമ്മനം, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ, കമ്മിറ്റി മെമ്പർ ഡാനി ഷാജി, സൂര്യ ക്രിക്കറ്റ് ക്ലബ് ഭാരവാഹികളായ ലിയോ ജോർജ്ജ്, സാജു, പദ്മ രാജഗോപാൽ, പ്രകാശ് നായർ, ഉൾപ്പെടെ നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ ആസ്ട്രേലിയയിലെ പ്രശസ്തമായ ആമീസ് ബെക്ക് ഹൌസ് തയ്യാറാക്കിയ കൌതുകമുണർത്തുന്ന ‘കാതൽ കേക്കും’ ശ്രദ്ധേയമായിരുന്നു. ഇത് പരിപാടിക്ക് ഏറെ രുചിയും നിറവും പകർന്നു.

spot_img

Hot Topics

Related Articles

Also Read

ധ്യാൻ ശ്രീനിവാസൻ നായകൻ; ‘ഒരു വടക്കൻ തേരോട്ടം’ ടീസർ റിലീസ്

0
 ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന  ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ബിനുൻരാജ് ആണ് സംവിധാനം. https://www.youtube.com/watch?v=Wof6AlGWHcE&ab_channel=SaregamaMalayalam തമിഴിലെയും നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി...

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

സിനിമാറ്റിക്കിലേക്കൊരു വൈലോപ്പിള്ളിക്കവിത- ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

0
മലയാളത്തിന്റെ പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയെ മുൻനിർത്തിക്കൊണ്ട് ഡോ: അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൃഷ്ണാഷ്ടമി: the book of dry leaves’ഫസ്റ്റ് ലുക്ക്...

അറുപതോളം നവാഗതരൊന്നിക്കുന്ന ‘സോറി’ റിലീസിനൊരുങ്ങുന്നു  

0
അറുപതോളം നവാഗതർ ഒന്നിച്ചു ചേർന്ന് ഒരുക്കുന്ന ചിത്രം ‘സോറി’ തിയ്യേറ്ററിലേക്ക്. കേരള ചലച്ചിത്ര അക്കാദമി 2022 ൽ നടത്തിയ IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന്’ എന്ന ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നും പിറന്നതാണ്.

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.