Sunday, September 6, 2026

വേലയുടെ ടീസറില്‍ ഗംഭീര പ്രകടനവുമായി സണ്ണി വെയ് നും ഷെയിന്‍ നിഗവും

ക്രൈം ഡ്രാമ മൂവി വേലയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പോലീസുകാരനായ ഉല്ലാസ്  എന്ന കഥാപാത്രമായി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണി വെയ് നും ആണ് എത്തുന്നത്. പ്രതിയോഗികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് വേല. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്രയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ വേലയുടെ ടീസര്‍ മുന്‍നിരയില്‍ ഇടംനേടിക്കഴിഞ്ഞു.

സിന്‍സില്‍ സെല്ലുലോയിഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിര്‍വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസ് കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് വേല പ്രദര്‍ശനത്തിന് എത്തിക്കും. ഛായാഗ്രഹണം സുരേഷ് രാജനും മ്യൂസിക് സാം സി എസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

0
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

‘കുട്ടന്റെ ഷിനിഗാമി’യിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഹ്യൂമർ ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഴേണാറിൽ ഒരുങ്ങുന്ന ചിത്രം കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്ജ്, നദിർഷ, ധ്യാൻ ശ്രീനിവാസൻ,...

ഭഗത് മാനുവലും കൈലാഷും അഷ്ക്കറും ‘ഒരപാര കല്യാണവിശേഷത്തിൽ’; നവംബർ 30-ന് ചിത്രം തിയ്യേറ്ററിലേക്ക്

0
ഭഗത് മാനുവലിനെയും കൈലാഷിനെയും അഷ്ക്കറെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തൻപുര രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഒരപാര കല്യാണവിശേഷത്തിൽ’ നവംബർ 30- ന് തിയേറ്ററിൽ എത്തുന്നു

സതീഷ് തൻവി ചിത്രം ‘ഇന്നസെന്റ്’ ലെ ഗാനം റിലീസായി ‘അമ്പമ്പോ..’

0
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച്  സതീഷ് തൻവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ ഗാനം ‘അമ്പമ്പോ..’ പുറത്തിറങ്ങി. രേഷ്മ രാഘവേന്ദ്ര പാടിയിരിക്കുന്ന...