Sunday, September 6, 2026

വിടപറഞ്ഞ്  മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  വാർദ്ധക്യ സഹജമായ അസുഖമായിരുന്നു. ഓൾ ഇന്ത്യ റെഡിയോയിൽ തെന്നിന്ത്യയിലെ ആദ്യ വനിത കമ്പോസറായിരുന്നു സുബ്ബലക്ഷ്മി. 1951- ൽ റേഡിയോ ജോലിയിലേക്ക് പ്രവേശിച്ചു. കുട്ടിക്കാലം തൊട്ട് കലാമേഖലയിൽ പ്രാവീണ്യം തെളിയിച്ചിരുന്നു സുബ്ബലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുബ്ബലക്ഷ്മിയെത്തേടി പിന്നീട് നിരവധി മുത്തശ്ശി കഥാപാത്രങ്ങൾ എത്തിക്കൊണ്ടിരുന്നു.

പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണ രാമുദു, രാമൻ തേടിയ സീതൈ, ഹൊഗനസു, ഹൌസ് ഓണർ, മധുരമിതം, ഏക് ദീവാന ഥാ, ദിൽബേചാര, യാ മായ ചേ സാ വേ, ഇൻ ദി നെയിം ഓഫ് ഗോഡ്, തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.കൂടാതെ  മലയാളത്തിൽ ദൂരദർശനിലെ ഗന്ധർവ്വയാമം, വളയം തുടങ്ങി നിരവധി  സീരിയലുകളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് സുബ്ബലക്ഷ്മി. രുദ്രസിംഹാസനം, ജിമ്മി എഈ വീടിന്റെ ഐശ്വര്യം, മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി തുടങ്ങിയ ചിത്രങ്ങളിൽ ഗാനമാലപിക്കുകയും ജാക്ക് ദാനിയേൽ, റോക്ക് ആൻഡ് റോൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ അടക്കം മൂന്നു മക്കൾ. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.

spot_img

Hot Topics

Related Articles

Also Read

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

ഷെയ്ൻ നിഗം വീണ്ടും നായക വേഷത്തിൽ; ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
എസ് ടി കെ ഫ്രയിംസിന്റെ ബാനറിൽ നവാഗതനായ ഉണ്ണി ശിവലിംഗം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം  നായകനായി എത്തുന്നു. സന്തോഷ് ടി കുരുവിളയും അലക്സാണ്ടർ ജോർജ്ജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ...

പുനർജ്ജനിയുടെ വിസ്മയത്തുമ്പത്ത് ‘മണിച്ചിത്രത്താഴ്’

0
മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്കൽ ഹൊറർ ചിത്രം മണിച്ചിത്രത്താഴ് വെള്ളിത്തിരയിൽ മുപ്പത് വർഷങ്ങൾക്ക് മുൻപത്തെ പ്രൌഡി നിലനിർത്തിക്കൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും അരങ്ങിലെത്തിയപ്പോൾ പ്രീമിയർ ഷോയിൽ ചിലങ്കയുടെ ഘനഗാംഭീര്യമായ ആ നാദം മുഴങ്ങി,കൂടെ അകമ്പടിയായി...