പ്രധാന അഭിനേതാക്കൾ റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇത്തിരി നേരം’ നവംബർ 7 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം മുൻപ് ‘അതിശയങ്ങളുടെ വേനൽ’, ‘ദായം’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖ് ശക്തിയുടേതാണ് തിരക്കഥ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ . ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവരാണു നിർമ്മാണം. “First love gets a second chance” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം: രാകേഷ് ധരൻ, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം, ഗാനരചന: ബേസിൽ സി. ജെ., പ്രൊഡക്ഷൻ ഡിസൈൻ: മഹേഷ് ശ്രീധർ.







