പ്രേക്ഷകരെ എക്കാലത്തും ഹറം കൊള്ളിച്ചുകൊണ്ടേയിരിക്കുന്ന ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാൽ- സുരേഷ് ഗോപി- ശോഭന കൂട്ടുകെട്ടിൽ പിറന്ന മണിച്ചിത്രത്താഴ് ആഗസ്റ്റ് 17- ന് റീ റിലീസ് ചെയ്യുന്നു. 4 k ഡോൾബി അറ്റ്മോസിലൂടെ ആണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. അന്നു സ്വര്ഗ്ഗ ഫിലിംസിന്റെ ബാനറിൽ സ്വർഗ ചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലും റീ റിലീസ് ചെയ്യുന്ന മണിച്ചിത്രത്താഴ് സ്വർഗ ചിത്രയും മാറ്റിനി നൌ കമ്പനിയും ചേർന്നാണ് പുറത്തിറക്കുന്നത്. പ്രേക്ഷകരെ ദൃശ്യാനുഭവം കൊണ്ട് ഈ ഹൊറർ -ഹ്യൂമർ ചിത്രം മുൻപത്തെക്കാൾ ഉപരി രസിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് തരികയാണ്.
Also Read
‘മിസ്റ്റർ ബംഗാളി’ തിയ്യേറ്ററുകളിലേക്ക്
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രം ജനുവരി മൂന്നിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്...
ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.
പത്മഭൂഷൺ നിറവിൽ ശോഭനയും അജിത്തും ബാലയ്യയും; പങ്കജ് ഉദാസിന് മരണാനന്തര ബഹുമതി
പത്മഭൂഷൺ പുരസ്കാരം ചലച്ചിത്ര അഭിനേതാക്കളായ അജിത്തിനും ബാലയ്യയ്ക്കും (നന്ദമൂരി ബാലകൃഷ്ണ ) നടിയും നർത്തകിയുമായ ശോഭനയ്ക്കും നടൻ അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ, മരണാനന്തര ബഹുമതിയായി ഗസൽ ഗായകൻ പങ്കജ് ഉദാസിനും...
‘മയ്യത്ത് റാപ്പുമായി’ ‘വടക്കൻ’ സിനിമ
ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത...
ത്രില്ലടിപ്പിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീസർ റിലീസ്
ചിദംബരംതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ ടീസർ പുറത്തിറങ്ങി.







