Thursday, May 1, 2025

മഞ്ജു വാര്യരുടെ പുതിയ ചിത്രത്തിനൊരുങ്ങി തമിഴകം; രജനികാന്ത് നായകന്‍

രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലും അമിതാഭ് ബച്ചനും എത്തുന്നു എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് മഞ്ജു വാര്യരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററും പങ്ക് വെച്ചു. ‘തലൈവര്‍ 170’ എന്ന താല്‍ക്കാലിക പേരാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ദുഷാര വിജയന്‍, റിതിക സിങ് തുടങ്ങിയവറം ചിത്രത്തില്‍ അഭിനയിക്കുന്നു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും രജനി കാന്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

spot_img

Hot Topics

Related Articles

Also Read

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; വിഷുവിന് ശേഷം ഷൂട്ടിങ് പുനരാരംഭിക്കും

0
കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ഒറ്റക്കൊമ്പൻ വിഷുവിന് ശേഷം ചിത്രീകരണം പുനരാരംഭിക്കും.  ഔദ്യോഗിക കാര്യങ്ങൾക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകുക എന്നു നിർമാതാവ് ശ്രീ ഗോകുലം ഗോപാലൻ അറിയിച്ചു....

‘മനുഷ്യരോടു ഇത്രമേല്‍ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന വ്യക്തി’- മധുപാല്‍

0
'മലയാളത്തില്‍ ഏറെ പ്രശസ്തമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച ഒരു കലാകാരന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടമാണ്.'

ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി

0
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന; ഭീതി നിറഞ്ഞ ത്രില്ലറുമായി ‘ഹണ്ട്’ ട്രയിലര്‍ റിലീസ് ചെയ്തു

0
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണ്ട്’ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘മുകള്‍പ്പരപ്പ്’; ടീസര്‍ റിലീസ് ചെയ്തു

0
സിബി പടിയറയുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങുന്ന ചിത്രം ‘മുകള്‍പ്പരപ്പി’ന്‍റെ ടീസര്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയിലൂടെ  റിലീസ് ചെയ്തു.