Wednesday, October 21, 2026

ബേസിലും മാത്യുതോമസും ഒന്നിക്കുന്ന ‘കപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബേസിലും മാത്യു തോമസും പ്രധാന റോളിൽ എത്തുന്ന  ‘കപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെള്ളത്തൂവൽ എന്ന ഗ്രാമത്തിലെ പതിനാറുകാരനായ നിധിൻ ബാഡ്മിന്റണിൽ ഇടുക്കി ജില്ലയുടെ വിന്നിങ് കപ്പ് സ്വന്തമാക്കുവാനുള്ള പരിശ്രമങ്ങളുടെ കഥയാണ് ചിത്രത്തിൽ. ബാഡ്മിന്റൺ താരമായ നിധിൻ ആയാണ് ചിത്രത്തിൽ മാത്യു തോമസ് എത്തുന്നത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആൻറണി & ഏഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി സാമൂവലാണ്. ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു. ചിത്രത്തിൽ നമിത പ്രമോദും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാർത്തിക് വിഷ്ണു, രഞ്ജിത് രാജൻ, അൽത്താഫ്  മനാഫ്, ചെമ്പിൽ അശോകൻ, നന്ദിനി ഗോപാലകൃഷ്ണൻ, ആൽവിൻ ജോൺ ആൻറണി, ഐ വി ജുനൈസ്, സന്തോഷ് കീഴാറ്റൂർ, ജൂഡ് ആൻറണി ജോസഫ്, ആനന്ദ് റോഷൻ, മൃദുൽ പാച്ചു, നന്ദു പൊതുവാൾ, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ അഖിലേഷ് ലതാരാജൻ, ഡെൻസൻ ഡ്യൂറോം. സംഗീതം ഷാൻ റഹ്മാൻ, ഗാനരചന മനു മഞ്ജിത്ത്, ആർ സി, എഡിറ്റിങ് റെക്സൺ ജോസഫ്, പശ്ചാത്തല സംഗീതം ജിഷ്ണു തിലക്.

spot_img

Hot Topics

Related Articles

Also Read

ഏഴാമത് IEFFK- ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കാൻ കോഴിക്കോട്, ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചി ഉത്ഘാടനം ചെയ്യും

0
നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത്  IEFFK- യ്ക്ക് (independent and experimental film festival of kerala...

മോഹൻലാൽ,മമ്മൂട്ടി – മഹേഷ് നാരായണൻ കൂട്ടുകെട്ടിലെ ‘പേട്രിയറ്റ്’ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചു

0
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.  ‘പേട്രിയറ്റ്’ എന്ന പേര് പുറത്ത്...

‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണവുമായി രണ്ടാംവാരത്തിലേക്ക്

0
‘മലയാളി ഫ്രം ഇന്ത്യ’ മികച്ച കളക്ഷൻ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 8. 26 കോടി രൂപയാണ് ഈ ചിത്രം നേടിയത്.

‘വർഷങ്ങൾക്ക് ശേഷം’ ട്രയിലറുമായി വിനീത് ശ്രീനിവാസൻ

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ മൂവിയുടെ ട്രയിലർ പുറത്തിറങ്ങി

ഷൈൻ ടോമും ധ്യാനും പ്രധാന കഥാപാത്രങ്ങൾ; പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

0
ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായി എത്തുക. ഓർമ്മയുണ്ടോ ഈ മുഖം, മനോഹരം എന്നീവയാണ് അൻവർ സാദിഖ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ