Sunday, September 6, 2026

പുത്തൻ ത്രില്ലിംഗ് ട്രയിലറുമായി ‘ജയ് ഗണേഷ്’

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷിലെ ത്രില്ലിംഗ് ട്രയിലർ പുറത്തിറങ്ങി. മാളികപുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോൾ സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്. ചിത്രത്തിൽ ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണു  ജോമോൾ എത്തുക. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ഉണ്ണിയാർച്ചയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത ജോമോൾ സ്നേഹം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഞ്ചാബി ഹൌസ്, മയിൽപ്പീലിക്കാവ്, നിറം, ദീപസ്തംഭം മഹാശ്ചര്യം, ചിത്രശലഭം തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.  രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.  രവീന്ദ്ര വിജയ്, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

spot_img

Hot Topics

Related Articles

Also Read

‘മലയാളി ഫ്രം ഇന്ത്യ’ നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

0
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നിവിൻ പോളി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.

കലാഭവൻ മണി പുരസ്കാരം നിലീന അത്തോളിയ്ക്ക്; മോഹൻലാൽ നവാഗത സംവിധായകൻ

0
ആറാമത് കലാഭവൻ മണി പുരസ്കാരം മാതൃഭൂമി. കോമിലെ നിലീന അത്തോളിയ്ക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടു. മരണാനന്തര ബഹുമതി ചലച്ചിത്ര- നാടകരംഗത്ത് പ്രതിഭ തെളിയിച്ച മീന ഗണേഷിന്,സാഹിത്യ നാടക രംഗത്ത്...

ജോഷി ജോണിന്‍റെ ‘കുരുവിപ്പാപ്പ’യുടെ  പോസ്റ്റര്‍ റിലീസായി

0
ജോഷി ജോണ്‍ സംവിധാനം ചെയ്ത് ലാല്‍ജോസ്, വിനീത്, മുക്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുരുവിപ്പാപ്പയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

‘കാട്ടാളൻ’ ഉടൻ തിയ്യേറ്ററുകളിലേക്ക്

0
ആന്റണി വർഗീസിനെ നായകനാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക്. കെ. ജി. എഫ്, സലാർ എന്നീ സിനിമകളിലൂടെ വിസ്മയിപ്പിച്ച രവി ബസ്രുർ സംഗീതം നിർവ്വഹിക്കുന്ന ഈ...