പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നീലക്കുയിലിലെ ‘കടലാസ് വഞ്ചിയേറി കടലും കടന്ന് കേറി കളിയാടുമിളം കാറ്റിൽ ചെറുകാറ്റ് പായ പാറി..’എന്ന പാട്ടിലൂടെയാണ് കോഴിക്കോട് പുഷ്പ പ്രശസ്തയാകുന്നത്. ഈ ഗാനം ആലപിക്കുമ്പോൾ വെറും 14- വയസ്സായിരുന്നു പുഷ്പയ്ക്ക്. നീലക്കുയിലിന് മുൻപ് 1953- ൽ ലോകനീതി എന്ന ചിത്രത്തിൽ പാടിയെങ്കിലും അത് ശ്രദ്ധേയമായില്ല. അഭയദേവും ദക്ഷിണാമൂർത്തിയുമായിരുന്നു ഈ ചിത്രത്തിലെ വരികളും സംഗീതവും. കോഴിക്കോട് ആകാശവാണിയിലെ ലളിതഗാനം ആലപിച്ചു കൊണ്ട് ആണ് നീക്കുയിലിലൂടെ പുഷ്പ പി. ഭാസ്കരൻ മാഷുടെ ശ്രദ്ധയിൽ പെടുന്നത്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ആണ് ജനിച്ചതും വളർന്നതും. തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. ഭർത്താവ്: പരേതനായ കെ വി സുകുരാജൻ, മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.
Also Read
ഷാരോൺ കെ. വിപിൻ സംവിധാനം ചെയ്യുന്ന ‘ഷാമൻ’ മെയ് 30- നു തിയ്യേറ്ററുകളിലേക്ക്
പയസ് പോൾ, അതുല്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഷാരോൺ കെ . വിപിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഷാമൻ മെയ് 30- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മനീഷ് കെ. സിയുടേതാണ്...
ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.
കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.
‘എന്‍റെ ഇച്ചാക്കയ്ക്ക് പ്രത്യേക അഭിനന്ദനം ‘- മോഹന്‍ലാല്‍
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ക്ക് അഭിനന്ദങ്ങള്‍. മമ്മൂട്ടി,- എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്നേഹവും അഭിന്ദനങ്ങളും’ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.







