Sunday, September 6, 2026

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ ശ്രദ്ധേയയായി. കൂടാതെ ആദ്യകാലങ്ങളിൽ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട്  കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാട് ആണ് ജനിച്ചത്.

 ആകാശവാണിയിലും നിരവധി പാട്ടുകൾ പാടി, മച്ചാട്ട്  വാസന്തി. കൂടാതെ നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂറിന്റെ വല്ലാത്ത പഹയൻ, പിജെ ആൻറണിയുടെ ഉഴവുചാൽ, കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കൊടിയന്റെ നാടകങ്ങൾ എന്നിങ്ങനെ നിരവധി നാടകങ്ങളിൽ മച്ചാട്ട്  വാസന്തി അഭിനേത്രിയും ഗായികയുമായി നിറഞ്ഞു നിന്നു. സിനിമയിൽ എത്തുന്നത് സംഗീത് സംവിധായകൻ ബാബുരാജിലൂടെ ആണ്. ബാബുരാജ് ഈണം നല്കിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല.. മധുരക്കിനാവിന്റെ കരിമ്പ് തോട്ടം’ എന്ന പാട്ടിലൂടെ മച്ചാട്ട്  വാസന്തി സിനിമയിലും സജീവമാകാൻ തുടങ്ങി. പിന്നീട് രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങ്  എന്ന ചിത്രത്തിലും പാടി. ആ പാട്ടിനും ഈണം പകർന്നത് ബാബുരാജ് ആയിരുന്നു.  മച്ചാട്ട്  വാസന്തിയുടെ ഫറോക്കിലെ വീട്ടിലും കോഴിക്കോട് ടൌൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കോഴിക്കോട് മാനാരി ശ്മശാനത്തിൽ വെച്ചായിരിക്കും സംസ്കാരം.

spot_img

Hot Topics

Related Articles

Also Read

അനുരാഗ് കശ്യപ് ആദ്യമായി ആഷിഖ് അബൂ ചിത്രത്തിൽ വില്ലനായി എത്തുന്നു

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ  ബോളിവൂഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് പ്രധാന കഥാപാത്രമായ വില്ലനായി എത്തുന്നു.

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ പോസ്റ്റർ പുറത്ത്

0
ജിത്തുമാധവവൻ തിരക്കഥയെഴുതി  സംവിധാനം ചെയ്ത്  ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആവേശ’ത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഏപ്രിൽ 11-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

0
സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

പ്രദര്‍ശനത്തിനെത്തി ‘അവകാശികള്‍’ ടി ജി രവിയും ഇര്‍ഷാദും ജയരാജ് വാര്യരും പ്രധാന കഥാപാത്രങ്ങള്‍

0
അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ടി ജി രവിയുടെ 250- മത്തെ ചിത്രമാണ് അവകാശികള്‍. ചിത്രം ഐസ്ട്രീം, ഒ ടി ടി പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.