വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നൂറിലേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളടക്കം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രക്ഷക ശ്രദ്ധ നേടിയ ഇദ്ദേഹം 1979- ല്‍ ‘നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ അധ്യാപിക സ്റ്റെല്ല ആണ് ഭാര്യ. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ‘മേപ്പടിയാന്‍’ ആണ് ഇദ്ദേഹം അഭിനയിച്ച ഒടുവിലത്തെ സിനിമ.
Also Read
‘ഇരുളിന്‍മഹാനിദ്രയില്‍ നിന്നുണരും’
മലയാള ചലച്ചിത്രത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ചലച്ചിത്ര കാവ്യകാരന്‍... സിനിമയുടെ വിപണന മൂല്യങ്ങൾക്കതീതമായി കലയെ സമീപിക്കാൻ ലെനിൻ രാജേന്ദ്രൻ എന്ന ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്‍. തന്‍റെ...
മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.
തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.
ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.
കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.