Sunday, September 6, 2026

ദുരൂഹതകളുമായി ‘ഉള്ളൊഴുക്ക്’; ട്രയിലർ പുറത്ത്

ക്രിസ്റ്റോ ടോമി രചനയും സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഉള്ളൊഴുക്കിന്റെ ട്രയിലർ പുറത്തിറങ്ങി. രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്ക്.  ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലൻസിയർ, ജയാ കുറുപ്പ്, അർജുൻ രാധാകൃഷ്ണൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ടീസർ കണ്ട പ്രേക്ഷകരുടെ ഭാഗത്ത്  നിന്നും ലഭിക്കുന്നത്.

 ജൂൺ 21 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ബോളിവൂഡ് നിർമാതാവ് ഹണി ട്രേഹാൻ, റോണി സ്ക്രൂവാല, അഭിഷേക് ചൌബേ തുടങ്ങിയവരാണ് സിനിമയുടെ നിർമാതാക്കൾ. സത്യജിത് റേ  ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം  പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ക്രിസ്റ്റോ ടോമി. അദ്ദേഹം സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ, എഡിറ്റിങ് കിരൺ ദാസ്. 

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’ കമൽ ചിത്രം തിയ്യേറ്ററിൽ ജനുവരി 19 ന്

0
സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

‘കിഷ്ക്കിന്ധാകാണ്ഡ’ത്തില്‍ ഒന്നിച്ച് ആസിഫ് അലിയും നിഷാനും

0
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ആസിഫ് അലിയും നിഷാനും. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

‘തേരി മേരി’ ചിത്രീകരണം പൂർത്തിയായി

0
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണംപൂർത്തിയായി.

കഥ – തിരക്കഥ- സംഭഷണം – സംവിധാനം സുരേഷ് ഉണ്ണികൃഷ്ണൻ; ‘എഴുത്തോല’ ജൂലൈ 5 മുതൽ തിയ്യേറ്ററുകളിലേക്ക്

0
സുന്ദർബൻ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ മികച്ച നറേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ‘എഴുത്തോല’ ജൂലൈ അഞ്ചുമുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും