Sunday, September 6, 2026

ദിലീപും ജോജുവും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍ ‘ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തില്‍ അനുശ്രീ അതിഥി താരമായും എത്തുന്നു. പഞ്ചാബി ഹൗസ് , ചൈന ടൌണ്‍, റിങ്ങ് മാസ്റ്റര്‍, തെങ്കാശിപ്പട്ടണം തുടങ്ങി റാഫി- ദിലീപ് കൂടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ദിലീപ്, എന്‍ എം ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും റാഫി തന്നെയാണ് ഒരുക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും എഡിറ്റിങ് ഷമീര്‍ മുഹമ്മദും വസ്ത്രാലങ്കാരം സമീറ സനീഷും സംഗീതം അങ്കിത് മേനോനും കലാസംവിധാനം എം ബാവയും നിര്‍വഹിക്കുന്നു. രമേഷ് പിഷാരടി, അലന്‍സിയാര്‍ ലോപ്പസ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡേ, ജനാര്‍ദ്ദനന്‍, ഫൈസല്‍, അംബിക മോഹന്‍, ബെന്നി പി നായരമ്പലം, വീണാ നന്ദകുമാര്‍, സ്മിനു സിജോ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

spot_img

Hot Topics

Related Articles

Also Read

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

രാജേഷ് മാധവൻ ചിത്രം അണിയറയിൽ; നിർമ്മാണം എ വി മൂവീസ്

0
നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്ത് ഇനി ഉത്തരം എന്ന ചിത്രത്തിന് ശേഷം എ വി മൂവീസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ രാജേഷ് മാധവൻ നായകനായി എത്തുന്നു. തലശ്ശേരിയിൽ വെച്ച് പൂജ ചടങ്ങുകൾ നടന്നു.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.