തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം. കടമ്മനിട്ട സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു സക്കറിയയുടെ ഗർഭിണികൾ, ബോംബൈ മിഠായി തുടങ്ങിയ മികച്ച സിനിമകളുടെ തിരക്കഥാകൃത്തും നിസാം റാവുത്തർ ആയിരുന്നു. കൂടാതെ ശ്രദ്ധേയമായ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. കാസർഗോഡും എൻഡോസൾഫാൻ ദുരിതബാധിതമേഖലകളിലും ഔദ്യോഗികജീവിതത്തിന്റെ ഏറിയ പങ്കും വഹിച്ചിട്ടുണ്ട്. റിട്ട. സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ മീര സാഹിബിന്റെ മകനാണ് നിസാം റാവുത്തർ. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ് മി.
Also Read
ജിയോ മാമി മുബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളത്തില്‍ നിന്നും ‘തടവ്’
കഴിഞ്ഞ വര്‍ഷം ബേസിലിന്‍റെ ടോവിനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി ഇടംപിടിച്ചപ്പോള്‍ ഇത്തവണ അവസരം കിട്ടിയിരിക്കുന്നത് തടവിനാണ്.
‘തലവര’യിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലവര’ തിയ്യേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനമിപ്പോൾ റിലീസായിരിക്കുകയാണ്. ‘കായാമ്പൂ’ എന്ന ഗാനമാണ് ഇപ്പോൾ...
ചലച്ചിത്ര അഭിനേതാവ് കലാഭവൻ നവാസ് അന്തരിച്ചു
ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ...
പരിണയം: സാമുദായിക അസമത്വത്തിന്‍റെ പൊളിച്ചെഴുത്ത്
രണ്ട് കലകളുടെ സംഗമമായിരുന്നു എം ടി- ഹരിഹരൻ ടീമിന്‍റേത്. സിനിമ ഒരു കവിത പോലെ ആസ്വദിക്കപ്പെടുന്ന സുവര്‍ണ കാലമായിരുന്നു മലയാളത്തിന് എം ടിയിലൂടെയും ഹരിഹരനിലൂടെയും ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ട് മലയാള സിനിമയിലെ ചരിത്രത്തിന്‍റെ...
ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരിതെളിയാനൊരുങ്ങുന്നു
നാല്‍പ്പത്തിയേട്ടാമത് ലോകോത്തര ചലച്ചിത്രമേളയായ ടൊറൊന്‍റോ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് സെപ്തംബര്‍ ഏഴിന് തിരി തെളിയിക്കും







