Wednesday, October 21, 2026

‘ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി’ നൂതന സംരംഭവുമായി സർക്കാരിന്റെ  ഒടിടി പ്ലാറ്റ് ഫോം

ഇനിമുതൽ കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കിയാൽ മതി. സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒരു സംസ്ഥാന സര്ക്കാരിന്റെ കീഴിൽ ഒടിടി പ്ലാറ്റ്ഫോം ഇതാദ്യമായാണ്. വ്യാഴാഴ്ച രാവിലെ 9.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കൈരളി തിയ്യേറ്ററിൽ വെച്ച് ഉത്ഘാടനം നിർവഹിക്കും. അധ്യക്ഷനായി സജി ചെറിയാൻ എത്തും. ‘ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥ കളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാകുന്നതെ’ന്ന് ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

‘കെ.എസ്.എഫ്.ഡി.സിക്കാണ് നിർവ്വഹണച്ചുമതല. സിനിമകൾ തിരഞ്ഞെടുക്കുന്നതിന് ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിൻ എന്നിവർ ഉൾപ്പെടെയുള്ള 60 അംഗ ക്യൂറേറ്റർ സമിതിയുണ്ട്. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയതുമായ സിനിമകൾ ക്യൂറേറ്റ് ചെയ്യാതെതന്നെ പ്രദർശിപ്പിക്കും.മലയാള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ 42 സിനിമകൾ ക്യൂറേറ്റർമാർ തിരഞ്ഞെടുത്തു’വെന്നും ഷാജി എൻ. കരുൺ പറഞ്ഞു.

‘ഇതിൽ 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്‌പേസ് വഴി പ്രീമിയർ ചെയ്യും. 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങൾ കുറഞ്ഞ തുകയ്ക്ക് കാണാനു൦  അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക നിർമ്മാതാവിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നുദിവസംവരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർവരെയും ഐഡിയിൽ സൂക്ഷിക്കാം. ഒരു ഐഡിയിൽനിന്ന് മൂന്നുവ്യത്യസ്ത ഡിവൈസുകളിൽ കാണാനുമാകും. സിനിമയെ ഗൗരവമായി കാണുന്നവരെയും ചലച്ചിത്രപഠിതാക്കളെയും പരിഗണിക്കുന്നതും കേരളീയ കലകളെയും സാംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നതുമായ  ഉള്ളടക്കവും സി സ്‌പേസിൽ ഉണ്ടാകും. സി സ്‌പേസ് വഴി കലാലയങ്ങളിലടക്കം ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. നിർമാതാക്കൾ സിനിമകൾ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റർ ഉടമസ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്‌പേസ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ കെ.വി. അബ്ദുൾ മാലിക് പറഞ്ഞു. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിന് നിശ്ചിതതുക നീക്കിവെക്കുന്നതും പരിഗണനയിലുണ്ട്’ കെ.വി. അബ്ദുൾ മാലിക് പറഞ്ഞു.


spot_img

Hot Topics

Related Articles

Also Read

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...

നേമം പുഷ്പരാജ് ചിത്രം ‘രണ്ടാം യാമം’  അണിയറയിൽ ഒരുങ്ങുന്നു

0
യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കത വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതികപാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

‘ഐ ആം ഗെയിം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഐ ആം ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ് എന്റർടൈമെന്റ് മൂവിയാണ്. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ചിത്രത്തിന്...

ധ്യാൻ ശ്രീനിവാസൻ നായകൻ; ‘ഒരു വടക്കൻ തേരോട്ടം’ ടീസർ റിലീസ്

0
 ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന  ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ബിനുൻരാജ് ആണ് സംവിധാനം. https://www.youtube.com/watch?v=Wof6AlGWHcE&ab_channel=SaregamaMalayalam തമിഴിലെയും നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി...