Saturday, March 7, 2026

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല എന്ന കർശന നിലപാടിലുറച്ച് ചലച്ചിത്ര നിർമ്മാതാക്കൾ. സിനിമാ റിവ്യു ബോംബിങ്ങിനെതിരെ ശക്തമായി യോഗത്തിൽ പ്രതികരിച്ചു. നിർമ്മാതാക്കളുടെ സംഘടനകളുടെ അക്രെഡിറ്റേഷൻ നിർബന്ധമാക്കുക, സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ നയങ്ങൾ നടപ്പിലാക്കുമെന്ന് വെളിപ്പെടുത്തി.

ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്. ഓൺലൈൻ നെഗറ്റീവ് റിവ്യുകൾക്ക് ആജീവനാന്തവിലക്ക് ഏർപ്പെടുത്തുവനാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബുധനാഴ്ച യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.

സിനിമ ഇറങ്ങിയ ആദ്യ ദിവസങ്ങളിലെ റിവ്യു അനുവദനീയമല്ലെന്നും എന്നാൽ റിവ്യു ചെയ്യുന്നതിനോട് സംഘടനയ്ക് എതിർപ്പ് ഇല്ലെന്നുമാണ് യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്ന്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അതിൻപ്രകാരം നിർമ്മാതാക്കളുടെ സംഘടന അക്രെഡിറ്റേഷൻ നൽകും. ഇവർക്ക് മാത്രമായിരിക്കും പിന്നീട് സിനിമാപ്രചരണം നടത്താനുള്ള അനുമതി ലഭിക്കുക.

ഇന്റേർണൽ കമ്മിറ്റി രൂപീകരിച്ചതിന് ശേഷം സിനിമാറിവ്യു നിരന്തരമായി നിരീക്ഷിക്കുകയും പാകപ്പിഴകൾ കണ്ടാൽ കമ്മിറ്റി ചോദ്യം ചെയ്യുകയും പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

0
ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്

ഡിസംബർ 8 ന് ‘പുള്ളി’ തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന്

0
ഡിസംബർ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്ന അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബർ 8 ലേക്ക് മാറ്റി. ചിത്രത്തിന്റെ റപുതുക്കിയ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെയാണ് പുറത്ത് വിട്ടത്.

പ്രവാസികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്കു ചിറക് നല്കുവാൻ ജോയ് കെ മാത്യുവിന്റെ മേൽനോട്ടത്തിൽ ഐ എം എഫ് എഫ് എ

0
പ്രവാസികളായ മലയാളി ചലച്ചിത്രകലാകാരന്മാർക്കായി എല്ലാ വർഷവും ഓസ്ട്രേലിയയിൽ ഒരു ഇന്റർനാഷണൽ മലയാളം  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ  തീരുമാനമായി.

‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ചിങ് നടന്നു

0
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് നടന്നു. കൂടാതെ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കൂടി ലോഞ്ച് ചെയ്തു. ചിത്രത്തിലെ സംവിധായകൻ റെജിസ്...

‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി

0
പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.