Sunday, September 6, 2026

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പിയിലെ കാർത്യട്ടു മനയിൽ ആരംഭിച്ചു. വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഇരുവരും പത്താംക്ലാസ് മുതൽ മൂന്നുവർഷത്തെ ഫിലിംമേക്കിങ് കോഴ്സും ഒന്നിച്ചാണ് പൂർത്തിയാക്കിയത്. ഒരു ഇൻവെസ്റ്റിഗേറ്റിവകോമടി ത്രില്ലറാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. സിജുവിൽസൺ, കോട്ടയം നസീർ, സീമാ ജി. നായർ, ഡോ: റോണി ഡേവിഡ് രാജ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഏതാനും പുതുമുഖങ്ങൾ കൂടി ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വരികൾ വിനായക് ശശികുമാർ, സംഗീതം ആർ. സി, ഛായാഗ്രഹണം പ്രേം അക്കൂടു, ശ്രയാന്തി.

spot_img

Hot Topics

Related Articles

Also Read

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

‘രണ്ടാമൂഴം’ ഇനി ചലച്ചിത്ര ലോകത്തേക്ക്

0
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ രചിച്ച ക്ലാസിക് നോവൽ ‘രണ്ടാമൂഴം’ സിനിമയാകാൻ പോകുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ അശ്വതി വി. നായർ പ്രഖ്യാപിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന കെ. എൽ. എഫിന്റെ...

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം അവസാന ഘട്ടത്തിൽ

0
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാന ഘട്ടത്തോട് അടുക്കുന്നു. ഇടുക്കി ചെറുതോണിയിലും മറയൂരും വെച്ച് ഞായറാഴ്ച അൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം ആരംഭിച്ചു. ഉർവശി തിയ്യേറ്ററിന്റെ...

എ സർട്ടിഫിക്കറ്റുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; 20- ന് തിയേറ്ററുകളിൽ

0
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’ ഡിസംബർ 20- ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. എ സർട്ടിഫിക്കറ്റാണു ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളിലായി ചിത്രം...

ഫെബ്രുവരി 27- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു; ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഫെബ്രുവരി 21- തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. നർമ്മത്തിൽ  രസകരമായ...