Thursday, May 1, 2025

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. പൂർണമായും ത്രീ ഡിയിൽ നിർമ്മിച്ചെടുത്ത ചിത്രമാണ് എ. ആർ. എം. മുൻപ് പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനും ലഭിച്ച അതേ ഗംഭീര വരവേൽപ്പാണ് എ. ആർ. എം നും ലഭിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലും സിനിമ തിയ്യേറ്ററുകളിൽ എത്തും.

മാജിക് ഫ്രയിംസിന്റെയും  യു ജി എം മോഷൻ പികച്ചേഴ്സിന്റെയും ബാനറിൽ ലിസ്റ്റി സീഫൻ, ഡോ: സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോ എത്തുന്നത്. സുജിത് നമ്പ്യാരുടേതാണ് തിരക്കഥ. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി, തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, പ്രമോദ് ഷെട്ടി, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ്, രോഹിണി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

പ്രീപ്രൊഡക്ഷന്‍ ആരംഭിച്ച് ആക്ഷന്‍ ഹീറോ ബിജു 2

0
മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ  ബിജുവിന്‍റെ  രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തിന്‍റെ കൂട്ടുകെട്ടാണ് രണ്ടാംഭാഗത്തും ഉള്ളത്.

‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു

0
 ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കൂടൽ’ ചിത്രീകരണം ആരംഭിച്ചു. പാലക്കാടും കോയമ്പത്തൂരുമായാണ് ഷൂട്ടിംഗ്. മണികണ്ഠൻ പെരുമ്പടപ്പ്, ചിത്രത്തിൽ മറ്റൊരു...

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദർശന രാജേന്ദ്രൻ ആണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ...

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

0
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.