Sunday, September 6, 2026

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ്  ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ  ചിത്രം. തൊണ്ണൂറുകളിലെ തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ കൂടുകൂടാ ചിരിപ്പിച്ച കുടുംബ സിനിമകളുടെ ഫീല്‍ ലഭിക്കുന്നുണ്ടെന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു. നര്‍മ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നാട്ടിന്‍ പുറത്തെ നിര്‍മലതയെയും അവതരിപ്പിക്കുന്നുണ്ട്.

ധ്യാന്‍ശ്രീനിവാസനും അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ  നിര്‍മാണം സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവരാണ്. തിരക്കഥയും സംവിധാനവും നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും നിര്‍വഹിച്ചു.

കണ്ണൂരിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ടു പേരുടെ ജീവിതകഥയാണ് പ്രമേയം. കണ്ണനായി ധ്യാനും വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. കലാഭവന്‍ ഷാജോണ്‍, അനീഷ്, സുധീഷ്, പാര്‍വ്വണ, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേഷ്, വിസ്മയ ശശികുമാര്‍, നവാസ് വള്ളിക്കുന്നു, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ അഭിനയിക്കുന്നു. വരികള്‍: മനു മഞ്ജിത്ത്, ഹരിനാരായണന്‍. സംഗീതം അരുണ്‍ മുരളീധരന്‍.

spot_img

Hot Topics

Related Articles

Also Read

ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ കൊച്ചിയിൽ ചിത്രീകരണത്തിന് തുടക്കമായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഗേറ്റ് സെറ്റ് ബേബി’ യുടെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. വിനയ് ഗോവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

0
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.

“എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”; എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി

0
മലയാളത്തിന്റെ പ്രിയങ്കരൻ എം ടി വാസുദേവൻ നായർ വിടവാങ്ങിയപ്പോൾ നോവലുകളിലൂടെ സിനിമകളിലൂടെ ഓരോ കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണ് വായനക്കാർ. അദ്ദേഹത്തിന്റെ കഥകളെ, കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അഭിനേതാക്കളും അദ്ദേഹത്തെ ഒരത്തെടുക്കുന്നു. എം ടി യുടെ...

“എന്‍റെ സിനിമ എന്‍റെ ഭാര്യയ്ക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണ്”

0
“എന്‍റെ സിനിമ എന്‍റെ ഭാര്യയ്ക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണ് …” മലയാളികളെ കോരിച്ചിരിപ്പിച്ച മഹാനടന്‍ സലീം കുമാറിനെ വാക്കുകളാണിത്. സ്വന്തം  വിവാഹപ്പിറ്റേന്നും അഭിനയത്തില്‍ നിന്നും വിട്ടുനിന്നില്ല സലീം കുമാര്‍. സിനിമയിലേക്കുള്ള അഭിനയ ജീവിതവും വിവാഹജീവിതത്തിന്‍റെ...

‘തുടരും’ അഭിനയവിസ്മയത്തിന്റെ ‘ലാൽ മാന്ത്രികത’

0
തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ ‘ലാലേട്ടൻ..’ എന്ന് കേരളക്കര വീണ്ടും ഒന്നടങ്കം ആർപ്പുവിളിച്ചു, ‘തുടരും’ എന്ന സിനിമയിലൂടെ അവർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടെത്തിയിരിക്കുന്നു! ‘അദ്ദേഹത്തിന് നല്ല കഥകളും തിരക്കഥകളും നൽകൂ, ജീവൻ തുടിക്കുന്ന കഥാപാത്രമായി...