നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എന്നിവരാണ് നിർമാണം. സൈജു കുറുപ്പാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നാട്ടിൽ ക്ഷേത്ര- ഉത്സവ കാര്യങ്ങൾ നോക്കിനടത്തുന്ന ചെറുപ്പക്കാരനാണ് ഇതിൽ. ഒരു ഫാമിലി എന്റർടൈമെന്റ് മൂവിയാണ് ഭരതനാട്യം. കലാരഞ്ജിനി, സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ്, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ബബിലു അജു, എഡിറ്റിങ് ഷഫീഖ്, ഗാനരചന മനു മഞ്ജിത്ത്, സംഗീതം സാമുവൽ എബി. അന്നമനട, മാള, മൂക്കന്നൂർ തുടങ്ങിയ ഇടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി.
Also Read
നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
സെക്കന്‍റ് പോസ്റ്ററുമായി ‘തോല്‍വി എഫ് സി’
കുടുംബ ചിത്രമായ തോല്‍വി എഫ് സിയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും ജോണി ആന്‍റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ ഉള്ളത്. ജോര്‍ജ്ജ് കോരയാണ് ചിത്രത്തിന്‍റെ സംവിധാനം.
എം എ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി
പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യർ വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന പുതിയ കാലത്തെ അഡ്രസ്സ് ചെയ്ത് കൊണ്ട് എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കേരള ടാക്കീസിന്റെ...
ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
ജൂൺ 14- ന് ‘ഗർർർ’ തിയ്യേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ.







