Thursday, May 1, 2025

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഗു. മണിയന്‍ പിള്ള രാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിറവധി  പുതുമുഖങ്ങളും കുട്ടികളും അഭിനയിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുവാനായി മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന മിന്ന എന്ന കുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും അവര്‍ നേരിടുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍. മിന്നയായി ദേവനന്ദയും അച്ഛനായി സൈജു കുറുപ്പും അമ്മയായി അശ്വതി മനോഹരനും എത്തുന്നു. മനു രാധാകൃഷ്ണന്‍ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് ഗു. മണിയന്‍ പിള്ള രാജ്, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പട്ടാമ്പിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റ ഷൂട്ടിങ് നടന്നു. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജ.

spot_img

Hot Topics

Related Articles

Also Read

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’യുമായി മുഹമ്മദ് മുസ്തഫ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0
തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്.

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രഗ്യാ നാഗ്രയും ലുക് മാൻ അവറാനും ഒന്നിക്കുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ഉടൻ

0
ഉണ്ണി മൂവീസ്, ഹരീഷ് മൂവീസ് എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാര് എന്നിവർ ചേർന്ന് നിർമ്മിച്ച് ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ബോംബൈ പോസറ്റീവ്’ ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ ലുക് മാൻ അവറാനും പ്രഗ്യാ നാഗ്രയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള

0
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.

ഹിന്ദി നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു

0
‘ബീര്‍ബല്‍ ഖോസ്ല’ എന്ന പേരില്‍ സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന്‍ നടന്‍ സതീന്ദകുമാര്‍ ഖോസ്ല അന്തരിച്ചു. 84- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം.