Monday, September 7, 2026

ഗന്ധര്‍വ്വനായി ഇനി ഉണ്ണിമുകുന്ദന്‍

ഗന്ധര്‍വ്വ വേഷത്തില്‍ ഇനി ഉണ്ണി മുകുന്ദന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. കൊച്ചിയില്‍ പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു. നാല്‍പതു കോടിയാണ് ചിത്രത്തിന് ബജറ്റ്. വിഷ്ണു അരവിന്ദാണ് സ്വതന്ത്ര സംവിധായകാനായി ഗന്ധര്‍വ്വൻ ജൂനിയറില്‍ എത്തുന്നത്. കല്‍ക്കി, സെക്കന്‍റ് ഷോ ,തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു വിഷ്ണു അരവിന്ദ്. കല്‍ക്കിക്ക് വേണ്ടി തിരക്കഥ ഒരുക്കിയിട്ടുള്ള സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാറാമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരേസമയം ഭ്രമാത്മകവും നര്‍മ്മപ്രധാനവുമാണ് ഗന്ധര്‍വ്വന്‍ ജൂനിയര്‍. ഭൂമിയിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഗന്ധര്‍വ്വന്‍റെ നെഗറ്റീവും പോസറ്റീവുമായ സംഭവങ്ങളെ രസകരമായി കോര്‍ത്തിണക്കിയിരിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടതിരിയും ഛായാഗ്രഹണം സെല്‍വരാജും സംഗീതം ജേക്സ് ബിജോയിയും നിര്‍വഹിച്ചിരിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ഉടൻ

0
കല്യാണി പ്രിയദർശനും നസ്ലിൻ ഗഫൂറും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ലോകഃ- ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ടീസർ ജൂലൈ 28 നു റിലീസ് ചെയ്യും. ‘ലോകഃ’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്...

മോഹൻലാൽ – മമ്മൂട്ടി – മഹേഷ് നാരായണൻ ചിത്രം ‘പാട്രിയോട്ട്’ ചിത്രീകരണം പുരോഗമിക്കുന്നു.

0
​ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷങ്ങൾക്ക് ശേഷം പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്'. ഒരു ആക്ഷൻ ത്രില്ലറാണ് ഈ ബിഗ് ബജറ്റ് ചലച്ചിത്രം. വിരമിച്ച ജഡ്ജ്...

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.