Thursday, May 1, 2025

കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി ‘പ്രാവിൻകൂട് ഷാപ്പ്’

സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’ റിലീസിന് മുൻപ് കേരള നിയമസഭാംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. കേരള നിയമസഭയുടെ 13- മത് സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കലാഭവൻ തിയ്യേറ്ററിൽ വെച്ചായിരുന്നു സിനിമയുടെ പ്രദർശനം നടന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും സിനിമ കാണാൻ എത്തി.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്ത ഷൈജു ഖാലിദ് ആണ് ഈ ചിത്രത്തിനും ക്യാമറാമാനായി എത്തുന്നത്.  ചാന്ദ്നി ശ്രീധരൻ, നിയാസ് ബക്കർ, ശബരീഷ് വർമ്മ, വിജോ അമരാവതി, പ്രതാപൻ കെ എസ്, രേവതി. ശിവജിത്ത് പത്മനാഭൻ, സന്ദീപ്, രാംകുമാർ, തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സംഗീതം വിഷ്ണു വിജയ്, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദിലീഷ് പോത്തൻ ആണ് പോസ്റ്ററിൽ.  സഹസംവിധായകനും നടനും സംവിധായകനുമായി തൊട്ടതല്ലാം പൊന്നാക്കുന്ന വ്യക്തിത്വമാണ്...

പുതിയ ട്രയിലറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

0
കേരളത്തിൽ നടന്ന കൊലപാതകത്തിന്റെ ദുരൂഹമായ ചുരുളഴിക്കുന്ന കഥയുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. പൊലീസ് കഥാപാത്രമായായാണ് ടൊവിനോ തോമസ് എത്തുന്നത്.

ഹക്കീം ഷാജഹാൻ ചിത്രം കടകൻ തിയ്യേറ്ററിലേക്ക്

0
നിലമ്പൂർ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥ പറയുന്ന ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററിലേക്ക് എത്തും. നവാഗതനായ സജിൽ മാമ്പാടിന്റെതാണ് കഥയും സംവിധാനവും.

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

0
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.