ചലച്ചിത്ര നിര്‍മ്മാതാവ് കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു. 59- വയസ്സായിരുന്നു. വെള്ളറ വി പി എം എച്ച് എസ് എസ് മാനേജറും കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്‍റും തിരുവനന്തപുരം ജില്ലാ പ്രസിഡെന്‍റുമാണ്. 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു. വെള്ളറ ശ്രീഭവനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡെന്‍റ് കെ വി സുശീലന്‍റെ മൂത്തമകന്‍ ആണ്. ഭാര്യ ബിന്ദു കെ ആര്‍. മക്കള്‍: ജഗന്‍ ബി പണിക്കര്‍, അനാമിക ബി പണിക്കര്‍.
Also Read
മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്’ വരുന്നു, സംവിധാനം & തിരക്കഥ സംജാദ്
മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ഹാഫ്' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന് സംവിധാനവും & തിരക്കഥയും ഒരുക്കുന്നത് മുൻപ് 'ഗോളം' സിനിമയുടെ സംവിധായകനായ സംജാദ് ആണ്. രഞ്ജിത്ത് സജീവ് ചിത്രത്തിലെ...
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
ഭീതിദം ‘ഭ്രമയുഗം’; പേടിപ്പെടുത്തി മമ്മൂട്ടി, ടീസർ പുറത്ത്
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്തിറങ്ങി
‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്’ ജനുവരി 23- ന് തിയ്യേറ്ററുകളിലേക്ക്
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23- ന് റിലീസ് ചെയ്യും. കോമഡിക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന...
‘അമ്മ’ സംഘടനയിൽ തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര് മത്സരിക്കും
താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ നാമപത്രിക സമരിപ്പിക്കുവാനുള്ള സമയം അവസാനിച്ചു. ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ജൂലൈ 31 നു ആണ് പത്രിക പിവലിക്കേണ്ട അവസാന തീയതി. ശ്വേതാ മേനോൻ, ജഗദീഷ്,...







