Friday, May 2, 2025

കാതില്‍ ‘സുഖമാണീ’ പാട്ടിന്‍ പ്രിയതോഴന്‍

പാട്ടിലൂടെ വിധുപ്രതാപിന് ഏത് സംഗീതാസ്വാദകനെയും ഇരുത്തിക്കാനുള്ള ആലാപന ശൈലി എടുത്തുപറയേണ്ടുന്ന പ്രത്യേകതയാണ്. മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലുമായി നൂറിലധികം ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുമുണ്ട്. സ്കൂളില്‍ പഠി ക്കുന്നകാലത്ത് തന്നെ സംഗീതവുമായി ഇഷ്ടത്തിലായിരുന്നു വിധുപ്രതാപ്. അത് കൊണ്ട് തന്നെ വേദികളില്‍ സജീവവുമായിരുന്നു. കഴിവിനുള്ള അംഗീകാരമായിട്ടാണ്  സിനിമയിലേക്കു നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള അരങ്ങേറ്റം. ‘പാദമുദ്ര’ എന്ന ചിത്രത്തിലെ ഗാനമായിരുന്നു അത്. സംഗീത സംവിധായകനായ ദേവരാജന്‍ മാഷുടെയും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്‍റെയും ശിഷ്യനായിരുന്ന വിധുപ്രതാപ് സംഗീതത്തെ ജീവശ്വാസമായി കൊണ്ടുനടന്നു. പതിനേഴാമത്തെ വയസ്സില്‍ ഏഷ്യാനെറ്റിന്‍റെ ‘വോയ്സ് ഓഫ് ദി ഇയര്‍’ എന്ന സംഗീത പരിപാടിയില്‍ ഒന്നാംസ്ഥാനം നേടി.

‘പാദമുദ്ര’ എന്നചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും 1999- ല്‍ പുറത്തിറങ്ങിയ ‘ദേവദാസി’ എന്ന ചിത്രത്തിലൂടെ “പൊന്‍വസന്തം” എന്ന പാട്ട് പാടിക്കൊണ്ടാണ് ചലച്ചിത്ര ഗാനമേഖലയിലേക്ക് കടന്നു വരുന്നത്. ഈ ഒറ്റപ്പാട്ടിലൂടെ അദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു.  ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ “ശുക് രിയ” എന്ന ഗാനവും വിധുപ്രതാപ് എന്ന ഗായകനെ മലയാളസിനിമയിലും പാട്ടിനെ ഇഷ്ടപ്പെടുന്ന ഹൃദയങ്ങളിലും അടയാളപ്പെടുത്തി. മെലഡികള്‍ മാത്രമല്ല, അടിപൊളി പാട്ടുകളുടെയും ഉസ്താദ് കൂടിയാണ് വിധുപ്രതാപ്. 2002- പുറത്തിറങ്ങിയ മീശമാധവനിലെ “വാളെടുത്താല്‍ അങ്കക്കലി”, ആളുകള്‍ ഒന്നടങ്ക൦ ഏറ്റെടുത്തപ്പോള്‍ അതേ വര്‍ഷം പുറത്തിറങ്ങിയ “എന്തുസുഖമാണീ നിലാവ്” എന്ന ഗാനവും ഒരുപോലെ സ്വീകരിക്കപ്പെട്ടു.

വാസ്തവത്തിലെ ‘അരപ്പവന്‍ പൊന്നുകൊണ്ടു’ എന്ന പാട്ടിനുണ്ട് നൈസര്‍ഗ്ഗികത. ഭാവാത്മകമായി വിധുപ്രതാപ് പാട്ട് പാടിയപ്പോള്‍ അത് ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. സായാഹ്നം എന്ന ചിത്രത്തിലെ ‘കാലമേ കൈക്കൊള്ളുക’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണിഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ വിധുപ്രതാപ് എന്ന ഗായകന്‍ പാട്ടില്‍ ഒരുപാട് വളര്‍ന്ന് കഴിഞ്ഞിരുന്നു. ഗായകനായി മാത്രമല്ല, സ്കൂള്‍ പഠനകാലത്തു മോണോആക്ടിലും മിമിക്രിയിലും സജീവമായിരുന്നു വിധുപ്രതാപ്. 2000- ന്‍റെ തുടക്കം മുതല്‍ പിന്നീടിങ്ങോളം വരെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായി മുന്‍നിരയില്‍ നിലകൊണ്ടു, ഈ ജനപ്രിയ ഗായകന്‍.

പത്തുവര്‍ഷത്തോളം ഗായകനായി ഇന്നും സജീവമാണ് വിധുപ്രതാപ്. ദിലീപും കുഞ്ചാക്കോ ബോബനും പൃഥിരാജും ജയസൂര്യയും നായകന്മാരായി സ്ക്രീനില്‍ എത്തിയപ്പോള്‍ അവരുടെ പാട്ടുസീനുകളില്‍ താരമായി തിളങ്ങി നിന്നത് വിധുപ്രതാപ് ആയിരുന്നു. ഗായകനായി സിനിമകളിലും സ്റ്റേജ് ഷോയിലും ടിവി പരിപാടികളിലും അദ്ദേഹം എന്നെന്നും പ്രേക്ഷകരാല്‍ ഓര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മാത്രമല്ല, ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘പാട്ടുകളുടെ പാട്ട്’ എന്ന സീരിയലിലും ഒരു പ്രധാന കഥാപാത്രമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലപിച്ച പാട്ടുകളുടെ വസന്തമാണ് വിധുപ്രതാപിലെ ഗായകനെ ഇന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

‘തലവന്’ ശേഷം ആസിഫലി നായകനായി എത്തുന്നു; സംവിധാനം ഫർഹാൻ

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ്അലിയും പ്രധാനകഥാപത്രങ്ങളായി എത്തിയ ഏറ്റവും പുതിയചിത്രം ‘തലവൻ’ ശേഷം അസോഫലി നായകനായി  പുതിയ ചിത്രം വരുന്നു. ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫർഹാൻ ആണ് സംവിധാനം.

ഹൊറര്‍ ത്രില്ലറുമായി രാഹുല്‍ സദാശിവന്‍; ‘ഭ്രമയുഗ’ത്തില്‍ നായകന്‍ മമ്മൂട്ടി

0
പ്രഗത്ഭരായ അഭിനേതാക്കളും 'അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംവിധായകന്‍ രാഹുല്‍ സൃഷ്ടിച്ച ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം'.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

അനൌൺസ്മെന്റ് പോസ്റ്ററുമായി ഫാന്റസി ഹൊറർ ചിത്രം ‘ഗു’; മെയ് 17-ന് റിലീസ്

0
സൈജു കുറുപ്പും ബേബി ദേവനന്ദയും പ്രധാനവേഷത്തിൽ എത്തുന്ന ഹൊറർ ഫാന്റസി മൂവി ‘ഗു’ ന്റെ അനൌൺസ്മെന്റ് പോസ്റ്റർ റിലീസായി. മെയ് പതിനേഴിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.