Sunday, September 6, 2026

കമൽ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക്

കമൽ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻറണി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. നർമ്മപ്രധാനമായ ഈ ചിത്രം നായിക പ്രാധാന്യവും നല്കുന്നു. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും കമൽ നിർവഹിച്ചു.

കോമഡി എന്റർടൈനർ ചിത്രമായിരിക്കും വിവേകാനന്ദൻ വൈറലാണ്. സ്വാസിക, മഞ്ജു പിള്ള, സിദ്ധാർഥ് ശിവ, മെറീന മൈക്കിൾ, മാല പാർവതി, പ്രമോദ് വെളിയനാട്, നീന കുറുപ്പ്, സ്മിനു സിജോ, അനുഷ മോഹൻ, ഗ്രേസ് ആൻറണി, ആദ്യ, ശരത് സഭ, ജോസ് കുട്ടി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം പ്രകാശ് വേലയുധൻ, എഡിറ്റിങ് രഞ്ജൻ  എബ്രഹാം, വരികൾ ബി കെ ഹരിനാരായണൻ, സംഗീതം ബിജിപാൽ.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക് പോസ്റ്ററുമായി പത്മരാജന്‍റെ കഥയില്‍ നിന്നും ‘പ്രാവ്’; സെപ്റ്റംബര്‍ 15- നു  തിയ്യേറ്ററിലേക്ക്

0
പത്മരാജന്‍റെ കഥയെ മുന്‍നിര്‍ത്തി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രാവി’ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പ്രജേഷ് സെന്‍ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; ഷൂട്ടിംഗ് പുരോഗമിക്കുന്നു

0
മാജിക് എന്ന കലയെ ഇതിവൃത്തമാക്കിക്കൊണ്ട് പ്രജേഷ് സെന്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രം ‘ഹൌഡിനി- ദ കിങ് ഓഫ് മാജിക്കി’ന്‍റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

മാസ്റ്റര്‍ പീസ് ചിത്രങ്ങളുടെ ആര്‍ എസ് വിമല്‍

0
 ‘അഞ്ച് വര്‍ഷങ്ങള്‍ എന്തൊക്കെപ്പറഞ്ഞാലും മൊയ്തീനായിരുന്നു എന്‍റെ അഞ്ജാതനായ ആ ദൈവം...! അല്ലെങ്കില്‍ പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു. ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവ ര്‍ക്കും നന്ദി...’ ‘എന്ന് നിന്‍റെ മൊയ്തീന്‍ ‘ എന്ന...

‘പുള്ളി’യുമായി ദേവ് മോഹൻ എത്തുന്നു;  ഡിസംബർ 8 ന് തിയ്യേറ്ററുകളിൽ

0
പുള്ളി എന്ന ത്രില്ലർ മൂവിയിൽ പ്രധാന കഥാപാത്രമായി ദേവ് മോഹൻ എത്തുന്നു. ചിത്രം ഡിസംബർ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി.

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി