Sunday, September 6, 2026

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു

നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു മൂന്നാറിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനു ശേഷം കൊച്ചിയാണ് അടുത്ത ലൊക്കേഷൻ. നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്നൻ കഥാപാത്രത്തിന്റെ ഭൂതകാലമാ പറയുന്ന ചിത്രമായിരിക്കും ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോ. ഉണ്ണി മുകുന്ദൻ ഫിലിംസ്, ക്യൂബ്സ് എന്റെറടയിമെന്റ്സ് എന്നീ ബാനറുകളിൽ അബ്ദുൽ ഗദ്ദാഫ്, ഷെരീഫ് മുഹമ്മദ് എന്നിവരാണ് നിർമ്മിക്കുന്നത്.

ഒരു സ്റ്റൈലിഷ് ആക്ഷൻ- വയലൻസ് മൂവിയായിരിക്കും മാർക്കോ എന്നു അണിയറ പ്രവർത്തകർ പറഞ്ഞു. ഇമോഷൻ രംഗങ്ങളും സംഘട്ടനങ്ങളും ചിത്രത്തിലുണ്ട്. ബോളിവൂഡിൽ നിന്നും നിരവധി പേര് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, ടർബോ, അഭിമന്യു തിലകൻ, കബീർ ദുഹാൻസിംഗ്, യുക്തി തരേജ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കെ ജി എഫി ലൂടെ പരിചിതനായ രവി ബസ്റൂർ ആണ് സംഗീതം, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

ഏറ്റവും പുതിയ പോസ്റ്ററുമായി ‘റൈഫിൾ ക്ലബ്’, ആക്ഷൻ റോളിൽ തോക്കുമായി സുരഭി ലക്ഷ്മി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമെന്തി നിൽക്കുന്ന സുരഭി ലക്ഷ്മി യാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ ക്ലബ്ബിന്റെ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; ജനുവരി 16- ന് റിലീസ്

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2025 ജനുവരി 16- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗുഡ് വിൽ എന്റെറടയിമെന്റ്സിന്റെ ബാനറിൽ...

പൃഥ്വിരാജ്- കാജോൾ ചിത്രം ‘സർസമീൻ’ ട്രയിലർ പുറത്ത്

0
പൃഥ്വിരാജും കാജോളും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ഏറ്റവും പുതിയ ട്രയിലർ റിലീസ് ചെയ്തു. കാജോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നത്. കശ്മീർ പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് സർസമീൻ. https://www.youtube.com/watch?v=KtcJqU10ElU&ab_channel=DharmaProductions ബോമാൻ ഇറാനിയുടെ...

‘മൂന്നാംഘട്ട’ത്തില്‍ രഞ്ജി വിജയന്‍; മലയാള ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത് യു കെ യില്‍

0
പൂര്‍ണമായും യുകെ യില്‍ ചിത്രീകരിച്ച മൂന്നാംഘട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജി വിജയന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്