Sunday, September 6, 2026

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. 154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയതു മുപ്പതു സിനിമകളാണ്. മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡ് പട്ടികയില്‍ കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും മുന്നിട്ടു നില്‍ക്കുന്നു. ഇന്ത്യന്‍ സിനിമയിലടക്കം കയ്യടികള്‍ നേടിയ ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍  നേരത്ത് മയക്കം’ തുടങ്ങി  നിരവധി മികച്ച ചിത്രങ്ങളാണ് അവസാന റൌണ്ടില്‍ ഉള്ളത്. കൂടാതെ കുഞ്ചാക്കോ ബോബന്‍  വേറിട്ട അഭിനയം കാഴ്ക വെച്ച ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രവും താരാവേശങ്ങളില്ലാത്ത തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൌദി വെള്ളക്കയും പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

നിളയിലെ ശാന്തി കൃഷ്ണയുടെ അഭിനയവും ജൂറി അംഗങ്ങളുടെ പട്ടികയിലുണ്ട്.  കാഥികന്‍, മെഹ്ഫില്‍ തുടങ്ങിയ ചിത്രങ്ങളുമായി ജയരാജും ഭൂമിയുടെ ഉപ്പുമായി സണ്ണി ജോസഫും മികച്ച സംവിധായകര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍.

spot_img

Hot Topics

Related Articles

Also Read

‘പാരഡൈസ് സര്‍ക്കസി’ല്‍ ഷൈന്‍ ടോം ചാക്കോ എത്തുന്നു- മജീഷ്യനായി

0
ഷൈന്‍ ടോം ചാക്കോ മജീഷ്യനായി എത്തുന്ന പാരഡൈസ് സര്‍ക്കസിന്‍റെ ഡബ്ബിങ് പുരോഗമിക്കുന്നു. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നത് ഖൈസ് മിലൈന്‍ ആണ്. പാപ്പിനു ആണ് ഛായാഗ്രഹണം

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

0
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.

മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’

0
ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.

രഹസ്യങ്ങളുടെ അഗാധമാർന്ന ‘ഉള്ളൊഴുക്ക്’ ടീസർ പുറത്ത്

0
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന ചിത്രം ഉള്ളൊഴുക്കിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

0
'കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'